സൗദിയില്‍ സ്വദേശിവത്ക്കരണം തിരിച്ചടി തുടങ്ങി, പ്രവാസികള്‍ താമസിച്ചിരുന്ന ഫ് ളാറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നു, 14,000 മലയാളി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

റിയാദ്: (www.kvartha.com 21.03.2018) സൗദിയില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കി തുടങ്ങിയപ്പോള്‍ തന്നെ തിരിച്ചടി നേരിട്ടു തുടങ്ങിയതായി റിപ്പോര്‍ട്ട്. റിയല്‍ എസ്‌റ്റേറ്റ് ഫഌറ്റ് ലോബി സ്വദേശിവത്ക്കരണത്തിനെതിരെ പരസ്യമായി തന്നെ രംഗത്ത് ഇറങ്ങിക്കഴിഞ്ഞു. സ്വദേശിവത്ക്കരണത്തിലും പൊതുമാപ്പിലും നാടുവിട്ട പതിനായിരക്കണക്കിനു പ്രവാസികള്‍ താമസിച്ചിരുന്ന ഫ് ളാറ്റുകളില്‍ പലതും ഒഴിഞ്ഞു കിടക്കുന്നു.

പ്രവാസി കുടുംബങ്ങള്‍ക്കു കനത്ത ആശ്രിത ലെവി ഏര്‍പ്പെടുത്തിയതോടെ വിദേശികള്‍ കൂട്ടത്തോടെ കുടുംബങ്ങളെ നാട്ടിലേയ്ക്കു തിരിച്ചയച്ചതാണ് ഫ് ളാറ്റുകള്‍ ഒഴിഞ്ഞു കിടക്കാന്‍ കാരണമായത്. എന്നാല്‍ ഇതു നികുതി വരുമാനത്തില്‍ വന്‍ചേര്‍ച്ച തന്നെ ഉണ്ടാക്കും എന്നാണു ഫ് ളാറ്റ് മാഫിയക്കാരുടെ വാദം. നിക്ഷേപത്തിനുള്ള പലിശ പോലും ലഭിക്കാത്ത വിധം ഈ മേഖല വന്‍ പ്രതിസന്ധിയിലേയ്ക്കാണു പോകുന്നത്. പുതിയ വ്യവസായ സംരഭങ്ങളും ഫ് ളാറ്റുകളും നിര്‍മ്മിക്കാന്‍ ഈ പ്രതിസന്ധി തടസമാകുന്നതു മൂലം ഭൂമി ഇടപാടുകളും നിലച്ചു തുടങ്ങി.

Saudi deportation begins, Riyadh, News, Saudi Arabia, Family, Gulf, Report, Driving, World

കഴിഞ്ഞ ഞായറാഴ്ചയോടെ റെന്റ് എ കാര്‍ മേഖലയില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലാക്കി. എന്നാല്‍ ഭൂരിഭാഗവും വിദേശികള്‍ ജോലി ചെയ്തിരുന്ന ഈ മേഖലയില്‍ പകരം സ്വദേശികളെ കിട്ടാത്തതിനാല്‍ പ്രതിസന്ധി നേരിടുകയാണ്. ഇതുമൂലം റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ പലതും അടച്ചു പൂട്ടി എന്നും റിപ്പോര്‍ട്ടുകളുണ്ട്. റെന്റ് എ കാറുകളില്‍ സമ്പൂര്‍ണ സ്വദേശിവത്ക്കരണം നടപ്പിലായതോടെ ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 14,000 മലയാളികള്‍ക്കു തൊഴില്‍ നഷ്ട്ടപ്പെടും. അവശേഷിക്കുന്നവയില്‍ നിന്നു വിദേശികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിച്ചു. കുടുംബ ഡ്രൈവര്‍മാര്‍ അടക്കം 14 ലക്ഷം വിദേശ ഡ്രൈവര്‍മാര്‍ സൗദിയില്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ജൂണില്‍ വനിതകള്‍ വാഹനം ഒടിച്ചു തുടങ്ങുന്നതോടെ 10 ലക്ഷം പ്രവാസി ഡ്രൈവര്‍മാര്‍ തൊഴില്‍ ഭീഷണി നേരിട്ടേക്കും എന്നും സൂചനകള്‍ ഉണ്ട്.ഇതിനിടയില്‍ 20 മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം വ്യാപിപ്പിച്ചിട്ടുണ്ട്. ജനുവരിയില്‍ പ്രഖ്യാപിച്ച 12 മേഖലകള്‍ക്കു പുറമേ പുതിയതായി എട്ട് മേഖലകളില്‍ കൂടി സ്വദേശിവത്ക്കരണം പ്രഖ്യാപിച്ചു കഴിഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Saudi deportation begins, Riyadh, News, Saudi Arabia, Family, Gulf, Report, Driving, World.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?