ഹണി ട്രാപ്പില്‍ പെട്ട മന്ത്രി ശശീന്ദ്രനെതിരായ കേസ് 14 ലേക്ക് മാറ്റി

കൊച്ചി: (www.kvartha.com 05/03/2018) ഹണി ട്രാപ്പില്‍ പെട്ട മന്ത്രി എ കെ ശശീന്ദ്രനെതിരായ കേസ് 14 ലേക്ക് മാറ്റി. കേസില്‍ കക്ഷി ചേരാനുള്ള പ്രതികളുടെ അപേക്ഷ പിന്നീട് പരിഗണിക്കും. ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കോടതി സമയം അനുവദിച്ചു.

പരാതിക്കാരി തിരുവനന്തപുരം തൈക്കാട് സ്വദേശി മഹാലക്ഷ്മിയുടെ വിലാസം വ്യാജമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, വിലാസം വ്യജമല്ലെന്ന് തെളിയിക്കാനാവുമെന്നാണ് മഹാലക്ഷ്മിയുടെ അഭിഭാഷകന്റെ വാദം.

News, Kochi, Kerala, High Court, Honey trap: Case postponed to 14

ഈ കേസില്‍ എ കെ ശശീന്ദ്രനെ നേരത്തെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയിരുന്നു. പരാതിക്കാരി മൊഴി മാറ്റിയതിനെ തുടര്‍ന്നായിരുന്നു ശശീന്ദ്രനെതിരായ കേസ് പിന്‍വലിച്ചത്. എന്നാല്‍, മന്ത്രി ആരോപണ വിധേയനായ കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി സമര്‍പ്പിച്ച ഹരജിയില്‍ കക്ഷി ചേരാന്‍ മാധ്യമപ്രവര്‍ത്തകനടക്കം മൂന്നുപേര്‍ അപേക്ഷ നല്‍കിയിരുന്നു.

കേസ് ഒത്തുതീര്‍പ്പാക്കിയതിനെ അനുകൂലിച്ച് ഒരാളും കേസില്‍ ആരോപണ വിധേയനായ സ്വകാര്യ ചാനലിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനടക്കം എതിര്‍ത്ത് രണ്ടുപേരുമാണ് കക്ഷിചേരാന്‍ അപേക്ഷ നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, High Court, Honey trap: Case postponed to 14


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?