ലക്ഷദ്വീപില്‍ ചരക്ക് കപ്പലിന് തീ പിടിച്ചു; കപ്പലിലുള്ളത് 13 ഇന്ത്യക്കാര്‍

ലക്ഷദ്വീപ്: (www.kvartha.com 07.03.2018) ലക്ഷദ്വീപില്‍ ചരക്ക് കപ്പലിന് തീപിടിച്ചു. അഗത്തി ഐലന്റിന് സമീപത്തുവെച്ചാണ് അപകടം. സിംഗപ്പൂര്‍ പതാകയേന്തിയ കപ്പലില്‍ 27 ജീവനക്കാരാണുള്ളത്. ഇതില്‍ 13 പേര്‍ ഇന്ത്യക്കാരാണ്. ഇതില്‍ 23പേരെ തീരസേന രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.

മെസ്‌ക് ഹോനം എന്ന കപ്പലില്‍ നിന്നും മുംബൈയിലെ മരിടൈം റെസ്‌ക്യൂ കോ ഓര്‍ഡിനേഷന്‍ സെന്ററിലേയ്ക്ക് സന്ദേശം ലഭിച്ചത് ചൊവ്വാഴ്ച രാത്രി 9.45നാണ്. മാര്‍ച്ച് ഒന്നിന് സിംഗപ്പൂരില്‍ നിന്നും പുറപ്പെട്ടതായിരുന്നു കപ്പല്‍. ഇന്ത്യക്കാരെ കൂടാതെ ഫിലിപ്പിനോ, ബ്രിട്ടീഷ്, റോമേനിയന്‍, തായ് പൗരന്മാരും കപ്പലിലുണ്ട്.

Container ship with 13 Indians on board catches fire near Lakshadweep, Indian Coast Guard rushes aid

കപ്പലില്‍ സ്‌ഫോടനമുണ്ടായതായി റിപോര്‍ട്ടുണ്ട്. അഗത്തിയില്‍ നിന്നും 570 കിമീ അകലെയായിരുന്നു കപ്പല്‍. പ്രദേശത്തുള്ള നാവീകസേനയുടെ കപ്പലുകളിലേയ്ക്ക് മുംബൈയില്‍ നിന്ന് സന്ദേശമെത്തുകയും തുടര്‍ന്ന് അവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു. 

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: “The ship had left Singapore on March 1 and was having passage to Suez. The ship has 27 crew of which 13 are Indians including the Captain of the Ship. Remaining crew reported are Philipino, British, Romanian and Thai,” the ICG said.

Keywords: National, Ship, Fire, 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?