വിഡിയോ ഗെയിം കണ്‍ട്രോളറിനെ ചൊല്ലി വഴക്ക്; ഒമ്പതുകാരന്‍ 13കാരിയായ ചേച്ചിക്ക് നേരെ നിറയൊഴിച്ചു
മിസിസിപ്പി: (www.kvartha.com 20.03.2018) വിഡിയോ ഗെയിം കണ്‍ട്രോളറിനെ ചൊല്ലിയുള്ള വഴക്കിനിടെ ഒമ്പതുകാരന്‍ 13കാരിയായ ചേച്ചിക്ക് നേരെ നിറയൊഴിച്ചു. മണ്‍റോ കൗണ്ടിയിലെ മിസിസിപ്പിയില്‍ ശനിയാഴ്ചയാണ് സംഭവം. വിഡിയോ കണ്‍ട്രോളര്‍ ചോദിച്ചപ്പോള്‍ ചേച്ചി നല്‍കാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത ഒമ്പതുകാരന്‍ ചേച്ചിയുടെ തലയ്ക്ക് പിന്നില്‍ തോക്ക് വെച്ച് നിറയൊഴിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടി ഞായറാഴ്ച രാവിലെ ആശുപത്രിയില്‍ വെച്ച് മരണമടഞ്ഞു
തലച്ചോറ് തകര്‍ത്തായിരുന്നു വെടിയുണ്ട പാഞ്ഞത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ടെന്നീസിലെ മെംഫിസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ പിറ്റേന്ന് രാവിലെ കുട്ടിയുടെ മരണം സ്ഥിരീകരിച്ചു. കുട്ടികള്‍ അടിപിടികൂടുമ്പോള്‍ മാതാവ് ഇതൊന്നുമറിയാതെ അടുക്കളയില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന തിരക്കിലായിരുന്നു. പോയിന്റ് 25 കാലിബര്‍ തോക്കുപയോഗിച്ചാണ് വെടിവെച്ചത്.
പ്രകോപിതനായ കുട്ടി ബെഡ്ഡിന് സമീപം നൈറ്റ് സ്റ്റാന്റില്‍ വെച്ചിരുന്ന തോക്ക് എടുത്തു കൊണ്ടു വന്ന് ചേച്ചിയുടെ തലയ്ക്ക് പിന്നില്‍ നിന്നും വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം വീഡിയോ ഗെയിം കളിക്കുന്ന പ്രായത്തില്‍ ഒരു കൊച്ചു കുട്ടി ചെയ്ത ഈ കൃത്യത്തില്‍ എന്തു കുറ്റം ചുമത്തണമെന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുകയാണ് പോലീസ്.
കുട്ടിയുടെ കയ്യില്‍ എങ്ങനെയാണ് തോക്ക് കിട്ടിയതെന്നും കുട്ടിക്ക് ഇതിന്റെ അപകടസാധ്യതയെ കുറിച്ച് ബോധ്യമുണ്ടായിരുന്നോ എന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇത്തരം കേസുകള്‍ തങ്ങള്‍ മുമ്പ് കൈകാര്യം ചെയ്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ കുട്ടിക്കെതിരെ ഏത് വകുപ്പു ചുമത്തിയാണ് കേസെടുക്കേണ്ടത് എന്ന് തങ്ങളെ അലട്ടുന്നുവെന്നും മണ്‍റോ കൗണ്ടി ഷെരീഫ് സെസില്‍ സാന്‍ഡ്രല്‍ പ്രതികരിച്ചു.
എന്നാല്‍ അമേരിക്കയില്‍ ഇത്തരം സംഭവങ്ങള്‍ വ്യാപകമായി മാറിയതോടെ തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട വന്‍ ചര്‍ച്ചകള്‍ക്ക് കളമൊരുങ്ങിയിരിക്കുകയാണ്. അതേസമയം തിടുക്കത്തില്‍ അന്വേഷണം വേണ്ടെന്ന് തീരുമാനിച്ചിരിക്കുന്ന ഷെരീഫ് കുടുംബാംഗങ്ങളുടെ വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Keywords: Nine-year-old boy shoots sister, 13, dead after argument over video game controller, Hospital, Treatment, Gun attack, Police, Case, Criminal Case, Food, Probe, World.
Powered by Info News For You

Comments
Post a Comment