സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം : ഉപദേശക സമിതി ഹിയറിംഗ് 13, 16, 17 തിയതികളില്‍
തിരുവനന്തപുരം: (www.kvartha.com 10.03.2018) സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിന് ഉപദേശക സമിതി ഹിയറിംഗ് 13, 16, 17 തിയതികളില്‍ നടത്തും.
13ന് രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് തൊഴില്‍ ഭവനില്‍ ചേരുന്ന യോഗത്തില്‍ സമിതിക്ക് മുന്നില്‍ പരാതി നല്‍കിയിട്ടുള്ള ഡിസ്‌പെന്‍സറികള്‍, ഫാര്‍മസികള്‍, സ്‌കാനിംഗ് സെന്ററുകള്‍, എക്‌സ്‌റേ യൂണിറ്റുകള്‍, സമാന സ്ഥാപനങ്ങള്‍, സ്വകാര്യ ആശുപത്രി മാനേജ് മെന്റുള്‍പ്പെടെയുള്ളവയിലെ തൊഴിലാളികളുടെയും ട്രേഡ് യൂണിയനുകളുടെയും (സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും) പരാതികള്‍ പരിശോധിക്കും.
16ന് എറണാകുളം ടൗണ്‍ ഹാളിലും (ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍) 17ന് തിരുവനന്തപുരത്ത് തൊഴില്‍ ഭവനിലുമായി (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകള്‍) സ്വകാര്യ ആശുപത്രി മാനേജ് മെന്റുള്‍പ്പെടെയുള്ളവരുടെ പരാതികളും കേള്‍ക്കും. ഇതിന്റെയടിസ്ഥാനത്തില്‍ മിനിമം വേതന ഉപദേശക സമിതി യോഗം ചേര്‍ന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

Keywords: Minimum Wage of Nurses: Hearing Next week, Thiruvananthapuram, News, Salary, hospital, Complaint, Ernakulam, Idukki, Malappuram, Kozhikode, Report, Kerala.
Powered by Info News For You

Comments
Post a Comment