ശബരിമലയില്‍ ആന ഇടഞ്ഞോടി: തീര്‍ത്ഥാടകര്‍ അടക്കം 12പേര്‍ക്ക് പരിക്ക്

 
പത്തനംതിട്ട (www.evisionnews.co): ശബരിമലയില്‍ ആറാട്ടിനായിക്കൊണ്ടുവന്ന ആന ഇടഞ്ഞോടി. 12 പേര്‍ക്ക് പരുക്ക്. പമ്പയിലേക്കു തിടമ്പുമായുള്ള ഘോഷയാത്രയ്ക്കിടെയാണ് അപ്പാച്ചിമേടിനും മരക്കൂട്ടത്തിനും ഇടയില്‍ വച്ചാണ് ആന ഇടഞ്ഞത്. ആനയെ തളയ്ക്കാന്‍ വാലില്‍ തൂങ്ങിയ പാപ്പാന്‍ കൃഷ്ണകുമാറിന്റെ കാലൊടിഞ്ഞു. തിടമ്പുമായി ആനപ്പുറത്തിരുന്ന ശാന്തിക്കാരന്‍ തൃശൂര്‍ സ്വദേശി ദിനേശി (27)നും വീണ് തലയ്ക്കു പരുക്കേറ്റു. 
 
രണ്ടു പേരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ആന ഇടഞ്ഞതറിഞ്ഞ് ചിതറിയോടിയ പത്തു തീര്‍ത്ഥാടകര്‍ക്ക് പരുക്കേറ്റു. കാട്ടിലേക്ക് ഓടിയ ആനയെ അവിടെ വച്ച് വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ തളക്കുകയായിരുന്നു. തുടര്‍ന്ന് ആനയെ ഒഴിവാക്കിയാണ് ആറാട്ട് നടത്തിയത്. കഴിഞ്ഞ ദിവസവും പമ്പയില്‍ നിന്ന് ശബരിമലയിലേക്ക് കൊണ്ടും പോകുംവഴിയും ആന ഇടഞ്ഞിരുന്നു. ആനയെ പമ്പയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?