കേരള- തമിഴ് നാട് അതിര്‍ത്തിയിലെ കാട്ടുതീ; മരിച്ചവരുടെ എണ്ണം 12 ആയി, നിരവധി പേര്‍ കാട്ടില്‍ കുടുങ്ങിക്കിടക്കുന്നു, മരണ സംഖ്യ ഉയര്‍ന്നേക്കും

തേനി: (www.kvartha.com 12.03.2018) കേരള -തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍പ്പെട്ടു മരിച്ചവരുടെ എണ്ണം 12 ആയി. മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാര്‍ത്ഥികളുമടങ്ങിയ സംഘത്തിലെ 12 പേര്‍ ആണ് കാട്ടുതീയില്‍ പെട്ട് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റാണ് എല്ലാവരും മരിച്ചതെന്ന് തേനി ഡിവൈഎസ്പി അറിയിച്ചു.

സംഘത്തിലെ 27 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇതില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. രക്ഷപ്പെട്ടവരില്‍ കോട്ടയം പാലാ സ്വദേശിനി ബീനയും ഉള്‍പ്പെടുന്നു. ചെന്നൈ മലയാളിയായ ബീന ജോര്‍ജ് അവിടെ ഐടി ഉദ്യോഗസ്ഥയാണെന്നാണ് വിവരം. ചെന്നൈയില്‍ സ്ഥിരതാമസമാണിവര്‍. അതേസമയം 14 പേര്‍ മരിച്ചതായുള്ള വാര്‍ത്ത വരുന്നുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.

12 trekkers killed in massive fire in Theni forest, IAF conducts rescue ops, Visitors, Students, Burnt to death, Injured, News, Accidental Death, Technology, Kottayam, Students, Hospital, Treatment, Obituary, National

തീ നിയന്ത്രണവിധേയമായതോടെ മൃതദേഹങ്ങള്‍ വനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവരികയാണ്. ആദ്യത്തെ മൃതദേഹം ആംബുലന്‍സില്‍ കയറ്റി പുറത്തേക്കു കൊണ്ടുപോയി. ആരുടേതെന്നു തിരിച്ചറിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി വ്യോമസേനയുടെ നാലു ഹെലികോപ്ടറുകള്‍ രംഗത്തുണ്ട്. ഇതോടൊപ്പം 10 കമാന്‍ഡോ സംഘവുമുണ്ട്. കൂടുതല്‍ മെഡിക്കല്‍ സംഘവും തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി.

12 trekkers killed in massive fire in Theni forest, IAF conducts rescue ops, Visitors, Students, Burnt to death, Injured, News, Accidental Death, Technology, Kottayam, Students, Hospital, Treatment, Obituary, National

സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ.ടി.ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയവരും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരും അടക്കം 60 അംഗ സംഘമാണ് വനത്തില്‍ അകപ്പെട്ടത്. മൂന്നാറില്‍ നിന്ന് ഉദ്ദേശം 60 കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെ താഴ്‌വരയിലെ കൊരങ്ങിണി വനത്തിലുമാണ് തീപിടിച്ചത്. ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായുള്ള വിവരം പുറംലോകം അറിയുന്നത്.

12 trekkers killed in massive fire in Theni forest, IAF conducts rescue ops, Visitors, Students, Burnt to death, Injured, News, Accidental Death, Technology, Kottayam, Students, Hospital, Treatment, Obituary, National

ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്നും ചെന്നൈയില്‍നിന്നുമുള്ള സംഘങ്ങളാണു കാട്ടുതീയില്‍പ്പെട്ടത്. ചെന്നൈയില്‍നിന്നെത്തിയ 24 പേരില്‍ ഭൂരിപക്ഷവും ഐടി ജീവനക്കാരാണെന്നാണു സൂചന. ചെന്നൈ ട്രക്കിങ് ക്ലബിന്റെ നേതൃത്വത്തിലായിരുന്നു ഒരു സംഘം. ഈറോഡ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് 13 കോളജ് വിദ്യാര്‍ഥികളും. ആകെയുള്ള 37 പേരില്‍ എട്ടു പുരുഷന്മാരും 26 സ്ത്രീകളും മൂന്നു കുട്ടികളും ഉണ്ടായിരുന്നതായും തേനി കലക്ടര്‍ പല്ലവി പല്‍ദേവ് പറഞ്ഞു.

12 trekkers killed in massive fire in Theni forest, IAF conducts rescue ops, Visitors, Students, Burnt to death, Injured, News, Accidental Death, Technology, Kottayam, Students, Hospital, Treatment, Obituary, National

തമിഴ്‌നാട്ടിലെ ബോഡിനായ്ക്കനൂര്‍ വഴി രാവിലെ കൊരങ്ങിണിയില്‍ എത്തിയ യാത്രാസംഘം, രണ്ടായി തിരിഞ്ഞാണു പുറപ്പെട്ടത്. കൊടൈക്കനാല്‍ - കൊളുക്കുമല വഴി കൊരങ്ങിണി വനമേഖലയിലേക്ക് ഒരു സംഘം പോയപ്പോള്‍, മറു സംഘം എതിര്‍ദിശയിലാണു യാത്ര ചെയ്തത്. ഉച്ച കഴിഞ്ഞു മൂന്നുമണിയോടെയാണു കാട്ടുതീ പടര്‍ന്നത്.

12 trekkers killed in massive fire in Theni forest, IAF conducts rescue ops, Visitors, Students, Burnt to death, Injured, News, Accidental Death, Technology, Kottayam, Students, Hospital, Treatment, Obituary, National

കാട്ടുതീയെത്തുടര്‍ന്ന് സംഘാംഗങ്ങളെല്ലാം ചിതറിയോടുകയായിരുന്നു. ട്രക്കിങ് പാതയില്‍നിന്നു മാറിയവരാണ് അപകടത്തില്‍പ്പെട്ടതെന്നറിയുന്നു. പുല്‍പ്രദേശത്തേക്ക് ഓടിയെത്തിയവര്‍ക്കാണു ഗുരുതര പൊള്ളലേറ്റത്. തീപിടിത്തത്തില്‍ ആദ്യഘട്ട രക്ഷാപ്രവര്‍ത്തനം നാട്ടുകാരുടെ നേതൃത്വത്തിലായിരുന്നു. കാട്ടിലേക്ക് വാഹനങ്ങള്‍ എത്തിക്കാനാകാത്തതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. ഇരുട്ടിലും രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലാണ് ഹെലികോപ്റ്ററിലെ തിരച്ചില്‍. കാട്ടിനുള്ളില്‍ ടോര്‍ച്ച് തെളിച്ച് സഹായം തേടുന്നവരെ വ്യോമസേന കണ്ടതായി പ്രതിരോധ മന്ത്രി ട്വീറ്റ് ചെയ്തു.

ഉടന്‍തന്നെ എസ്‌റ്റേറ്റിലെ തൊഴിലാളികളും വനംവകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു. പരിക്കേറ്റ എട്ട് പേരെ ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. തിരുപ്പൂരില്‍നിന്നുള്ള രാജശേഖര്‍ (29), ഭാവന (12), മേഘ (ഒന്‍പത്), ഈറോഡ് സ്വദേശി സാധന (11), തിരുപ്പൂര്‍ സ്വദേശി മോനിഷ (30), മടിപ്പാക്കം ചെന്നൈ സ്വദേശി പൂജ (27), ചെന്നൈ സ്വദേശി സഹാന (20) എന്നിവരാണ് ബോഡിനായ്ക്കന്നൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

വിവരം അറിഞ്ഞ് തേനിയില്‍ നിന്ന് അഗ്‌നിശമനസേനയുടെ നിരവധി യൂണിറ്റുകള്‍ കൊരങ്ങിണി വനമേഖലയിലേക്ക് കുതിച്ചെങ്കിലും വിദ്യാര്‍ത്ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി. സംഭവത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമന്റെ നിര്‍ദേശമനുസരിച്ച് വ്യോമസേനയുടെ രണ്ട് ഹെലികോപ്ടറും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

എന്നാല്‍ പ്രദേശത്ത് ഇരുട്ട് ബാധിച്ചതിനാലും വനമേഖലയായതുകൊണ്ടും ഹെലികോപ്ടര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരാനായില്ല. തേനി ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ വനംവകുപ്പ്, പോലീസ്, അഗ്‌നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. അപകടത്തില്‍പ്പെട്ടവരില്‍ പലരുടെയും നില പൊള്ളലേറ്റ് അതീവ ഗുരുതരമാണ്. 80% വരെ പൊള്ളലേറ്റവരാണു കാട്ടില്‍ കുടുങ്ങിയിരിക്കുന്നത്.

കൊരങ്ങിണി വനത്തില്‍നിന്നുള്ള വിഡിയോകളും രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ദാരുണ കാഴ്ചകളാണു വനത്തിനകത്തുനിന്നു പുറംലോകത്തെത്തുന്നത്. രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായയിടത്താണു പലരും കുടുങ്ങിക്കിടക്കുന്നത്. വ്യോമസേനയുടെ സഹായത്താല്‍ ഇവരെ രക്ഷപ്പെടുത്താനാണു ശ്രമം.

ഗുരുതര പൊള്ളലേറ്റവരാണു മരിച്ചതെന്നറിയുന്നു. മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ ട്രക്കിങ് സംഘത്തിലുണ്ടായിരുന്നു. വേനല്‍ ശക്തമായതിനാല്‍ കാട്ടുതീ അതിവേഗത്തിലാണു വനത്തെ വിഴുങ്ങിയത്.

പരിക്കേറ്റവരെ കലക്ടറും മന്ത്രിമാരും സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ വനംവകുപ്പു മന്ത്രിക്കു നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചു. സംഭവത്തിന്മേല്‍ അന്വേഷണം ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. തേനി ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനു ഉപമുഖ്യമന്ത്രി ചര്‍ച്ച നടത്തി.

ഉപമുഖ്യമന്ത്രി ഒ. പനീര്‍സെല്‍വത്തിന്റെ മണ്ഡലത്തിലാണ് അപകടമുണ്ടായിരിക്കുന്നത്. പനീര്‍സെല്‍വവും മന്ത്രി ഡിണ്ടിഗല്‍ ശ്രീനിവാസനും സംഭവസ്ഥലത്തെത്തി.

രക്ഷാപ്രവര്‍ത്തനത്തിന് ഭക്ഷണവും മരുന്നുമായി ഇടുക്കി പോലീസും എത്തിയിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നേരത്തേത്തന്നെ എത്തിയിരുന്നു. അതിനു പിന്നാലെയാണ് എല്ലാ സഹായവും ഉറപ്പാക്കാനുള്ള സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശമെത്തിയത്. കേരളത്തില്‍നിന്നുള്ള അഗ്‌നിശമന സേനയുടെ സഹായവും ഉറപ്പു വരുത്തുന്നുണ്ട്.

Keywords: 12 trekkers killed in massive fire in Theni forest, IAF conducts rescue ops, Visitors, Students, Burnt to death, Injured, News, Accidental Death, Technology, Kottayam, Students, Hospital, Treatment, Obituary, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?