ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനായി 12.5 ലക്ഷം രൂപ കടം വാങ്ങി കബളിപ്പിച്ചതായി പരാതി; വീട്ടമ്മയും മകളും ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ കുത്തിയിരിപ്പ് സമരത്തില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 26.03.2018) ബ്യൂട്ടിപാര്‍ലര്‍ തുടങ്ങാനായി 12.5 ലക്ഷം രൂപ കടം വാങ്ങി കബളിപ്പിച്ചതായി പരാതി. വീട്ടമ്മയും മകളും ബ്യൂട്ടിപാര്‍ലറിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. മംഗളൂരുവില്‍ താമസക്കാരിയും കൊടക്കാട് സ്വദേശിനിയുമായ പ്രഭാവതി, മകള്‍ പ്രിയ എന്നിവരാണ് കാഞ്ഞങ്ങാട് സിറ്റിസെന്ററില്‍ പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ ലിയോ ബ്യൂട്ടി പാര്‍ലറിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്.

2016 ലാണ് സ്വന്തം ചേച്ചിയുടെ മകനായ ചീമേനി ചെമ്പ്രക്കാനത്തെ ദേവിദാസ് പള്ളിയത്ത് 12.5 ലക്ഷം രൂപ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാനായി കടം വാങ്ങിയതെന്ന് പ്രഭാവതി കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. പിന്നീട് പാര്‍ട്ണര്‍ഷിപ്പ് നല്‍കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ണര്‍ഷിപ്പ് നല്‍കുകയോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം മടക്കിനല്‍കുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നും ഇവര്‍ പറഞ്ഞു.

Kasaragod, Kerala, news, Top-Headlines, Strike, Rs 12.5 Lakh cheated by Beauty parlor owner; House wife and daughter in Strike.

പണം ചോദിച്ച് വന്ന തന്നെ വയറിന് ചവിട്ടിയതിന് ദേവിദാസിനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ കേസുണ്ടെന്നും ഇവര്‍ പറഞ്ഞു. നേരത്തെ ഇതുസംബന്ധിച്ച് വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നുവെങ്കിലും പണം നല്‍കുന്നതിന് എഗ്രിമെന്റ് ഉണ്ടാക്കുമെന്നും പ്രശ്‌നം പരിഹരിക്കുമെന്നും പറഞ്ഞതിനാല്‍ തുടര്‍ നടപടികള്‍ നിര്‍ത്തിവെക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ഇതുവരെ അതിന് തയ്യാറായില്ലെന്ന് പ്രഭാവതി കൂട്ടിച്ചേര്‍ത്തു. തന്റെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും താന്‍ വനിതാ കമ്മീഷനിലും മറ്റും പരാതി നല്‍കിയതോടെ ദേവിദാസിന്റെ പേരിലുണ്ടായിരുന്ന 65 സെന്റ്‌
സ്ഥലം മാതാവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നുവെന്നും ഇവര്‍ കുറ്റപ്പെടുത്തി. ഈ സ്ഥലം വിറ്റ് പണം നല്‍കാമെന്നായിരുന്നു നേരത്തെ ദേവിദാസ് പറഞ്ഞിരുന്നതെന്ന് ഇവര്‍ വ്യക്തമാക്കി.

പണം തിരിച്ചു നല്‍കുന്നതു വരെ എല്ലാ ദിവസവും കുത്തിയിരിപ്പ് സമരം തുടരുമെന്ന് പ്രഭാവതി വ്യക്തമാക്കി. അതേസമയം പാര്‍ട്ണര്‍ഷിപ്പിലാണ് ബ്യൂട്ടിപാര്‍ലര്‍ തുടങ്ങിയതെന്നും എല്ലാ മാസവും 10,000 രൂപ വീതം പ്രഭാവതി നല്‍കുന്നുണ്ടെന്ന് ബ്യൂട്ടി പാര്‍ലര്‍ ഉടമ ദേവിദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. വനിതാ കമ്മീഷനില്‍ പരാതി നല്‍കിയപ്പോള്‍ ഘട്ടംഘട്ടമായി പണം നല്‍കണമെന്ന് കരാര്‍ ഉണ്ടാക്കണമെന്നാണ് പറഞ്ഞത്. എന്നാല്‍ ഇതിന് പ്രഭാവതി തയ്യാറായില്ലെന്നും രണ്ടു തവണയായി മുഴുവന്‍ പണവും നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രശ്‌നം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വം ഇടപെട്ട് പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും പ്രഭാവതി ഒത്തു തീര്‍പ്പിന് തയ്യാറാകുന്നില്ലെന്നുമാണ് ദേവിദാസ് പറയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Strike, Rs 12.5 Lakh cheated by Beauty parlor owner; House wife and daughter in Strike.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?