12,400 കോടി രൂപ ആസ്തിയുണ്ട്; വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്ന് മല്ല്യയുടെ കമ്പനി കോടതിയില്‍
ബംഗളുരു: (www.kvartha.com 09/03/2018) വായ്പ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും 12,400 കോടി രൂപ ആസ്തിയുണ്ടെന്നും മല്ല്യയുടെ കമ്പനി കോടതിയെ അറിയിച്ചു. ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിജയ് മല്ല്യയുടെ വായ്പകള്‍ തിരിച്ചടയ്ക്കാന്‍ സാധിക്കുമെന്ന് യുബി കമ്പനിയാണ് കര്‍ണാടക ഹൈക്കോടതിയുടെ മുമ്പാകെ വ്യക്തമാക്കിയിരിക്കുന്നത്.
വിജയ് മല്ല്യയുടെ വായ്പയും അതിന്റെ പലിശയും 10,000 കോടി രൂപ കടക്കില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം മല്ല്യയുടെ മുഴുവന്‍ സ്വത്തും കണ്ടുകെട്ടി. അതിനാലാണ് വായ്പ തിരിച്ചടയ്ക്കാന്‍ സാധിക്കാത്തതെന്നും അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. 13,400 കോടി രൂപയായിരുന്നു ജനുവരിയില്‍ മല്യയുടെ കമ്പനിയുടെ ആസ്തി. എന്നാല്‍ പിന്നീടത് 12,400 രൂപയായി കുറയുകയായിരുന്നു.
ഇന്ത്യയിലെ ബാങ്കുകളില്‍ 90,000 കോടി രൂപയുടെ കടവുമായാണ് മല്ല്യ മുങ്ങിയത്. ഇന്ത്യയില്‍ വരാനും നിയമനടപടികള്‍ നേരിടാനും നിരവധി തവണ മല്ല്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും അദ്ദേഹം അത് നിഷേധിക്കുകയാണ് ചെയ്തത്. പിന്നീട് മല്ല്യയെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Bangalore, National, High Court, Bank, Vijay Mallya,Assets worth Rs 12,400 crore can clear dues: Vijay Mallya's company to HC

Powered by Info News For You

Comments
Post a Comment