അമിത മദ്യപാനം വരുത്തിവച്ചത് 12 ലക്ഷത്തിന്റെ കടബാധ്യത ; സഹികെട്ട വീട്ടമ്മ മന്ത്രവാദിയുടെ സഹായത്താല്‍ ഭര്‍ത്താവിനെ വിഷം നല്‍കി കൊന്നു

ന്യൂഡല്‍ഹി: (www.kvartha.com 05.03.2018) ഭര്‍ത്താവിന്റെ അമിത മദ്യപാനം കുടുംബത്തിന് വരുത്തിവെച്ചത് 12 ലക്ഷത്തിന്റെ കടബാധ്യത. ഒടുവില്‍ സഹികെട്ട വീട്ടമ്മ ദുര്‍മന്ത്രവാദിയുടെ സഹായത്താല്‍ ഭര്‍ത്താവിനെ വിഷം നല്‍കി കൊന്നു.

44കാരിയായ ഭാര്യ കെ.വി രമയാണ് 54 കാരനായ ഭര്‍ത്താവ് ഡി.എസ്. മൂര്‍ത്തിയെ വിഷം നല്‍കി കൊന്നത്. ന്യൂഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലാണ് സംഭവം. ഞായറായാഴ്ചയാണ് ഡെല്‍ഹി പോലീസ് ഇക്കാര്യം പുറത്തുവിട്ടത്.

With tantrik as accomplice, Delhi woman poisons alcoholic husband, New Delhi, News, Complaint, Police, Hospital, Treatment, Marriage, Arrest, Crime, Criminal Case, National

മരണത്തിലെ അസ്വഭാവികത കണ്ട് മൂര്‍ത്തിയുടെ സഹോദരന്‍ ശിവശര്‍മ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടത്തിയത്. ഒരു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിലെ ഫിനാന്‍സ് മാനേജരായി ജോലി ചെയ്യുകയായിരുന്നു മൂര്‍ത്തി. ഡെല്‍ഹി ആര്‍ എം എല്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മൂര്‍ത്തി മരിച്ചത്.

വിവാഹത്തിനുശേഷം താന്‍ സന്തോഷം അനുഭവിച്ചിട്ടില്ലെന്ന് രമ പോലീസിനോട് പറഞ്ഞു. മാത്രമല്ല, ഭര്‍ത്താവിന്റെ അമിത മദ്യപാനം കാരണം 12 ലക്ഷത്തിന്റെ കടബാധ്യത ഉണ്ടായെന്നും ഇതാണ് തന്നെ ഇത്തരത്തില്‍ ഒരു കൊലപാതകം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും രമ പോലീസിനോട് പറഞ്ഞു.

സംഭവത്തില്‍ ഭാര്യ കെ.വി. രമയേയും മന്ത്രവാദിയായ ഭഗത് ജി എന്നറിയപ്പെടുന്ന ശ്യാമിനേയും പോലീസ് അറസ്റ്റ് ചെയ്തു.

Keywords: With tantrik as accomplice, Delhi woman poisons alcoholic husband, New Delhi, News, Complaint, Police, Hospital, Treatment, Marriage, Arrest, Crime, Criminal Case, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?