ഗോരക്ഷയുടെ പേരിൽ കൊലപാതകം; ബിജെപി നേതാവ് ഉൾപ്പെടെ 11 പേർക്ക് ജീവപര്യന്തം തടവ്

ന്യൂഡൽഹി: (www.kvartha.com 22.03.2018) ഗോരക്ഷയുടെ പേരിൽ നടന്ന കൊലപാതകത്തിൽ പ്രതികൾക്ക് ജീവപര്യന്തം തടവ്. ബിജെപിയുടെ മീഡിയ ചുമതല നിർവഹിക്കുന്ന നിത്യാനന്ദ മഹ്തോ ഉൾപ്പെടെ 11 പേർക്കാണ് ശിക്ഷ. ജാർഖണ്ഡിലെ രാംഗഡിൽ മാംസ കച്ചവടക്കാരനായ അസ്ഗർ അൻസാരിയെ (അലിമുദ്ദീൻ) പ്രതികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.

കഴിഞ്ഞ വർഷം ജൂണിലാണ് സംഭവം. മാരുതി കാറിലെത്തിയ അൻസാരിയെ അക്രമികൾ തടഞ്ഞുനിർത്തി. കാറിൽ നിന്നും വലിച്ചിറക്കി പ്രതികൾ അൻസാരിയെ അതിക്രൂരമായി മർദ്ദിച്ചു. കാറിന് തീയിട്ടു. പോലീസ് എത്തിയാണ് അൻസാരിയെ ആശുപത്രിയിലെത്തിച്ചത്. ചികിൽസയ്ക്കിടയിൽ അൻസാരി മരണത്തിന് കീഴടങ്ങിയിരുന്നു.

National, Cow Vigilantism, Life term

ആക്രമണത്തിന്റെ വീഡിയോ പോലീസിന് ലഭിച്ചതിനാൽ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പിടികൂടിയിരുന്നു.

മുഖ്യപ്രതിയായ നിത്യാനന്ദ മഹ്തോ അൻസാരിയെ കാറിൽ നിന്നും വലിച്ചിറക്കുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Just a week earlier, a 16-year-old Junaid Khan travelling home to his village in Haryana with his brother and two cousins after a shopping excursion to Delhi ahead of Eid were killed near the national capital.

Keywords: National, Cow Vigilantism, Life term



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?