ലുലു മാള്‍ അഞ്ച് വര്‍ഷം കൊണ്ട് 10 കോടി സന്ദര്‍ശകരെത്തി
കൊച്ചി:(www.kvartha.com 12/03/2018) കേരളത്തിന്റെ റീട്ടെയ്ല്‍ ചരിത്രം മാറ്റിയെഴുതിയ ഇടപ്പള്ളി ലുലു മാളിന്റെ അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ നടന്‍ കുഞ്ചാക്കോ ബോബന്‍ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സംഗീത സംവിധായകന്‍ ഗോപീസുന്ദര്‍, കാവ്യ അജിത്, നിരഞ്ജ് സുരേഷ്, അഫ്സല്‍ എന്നിവരും സംഘവും ചേര്‍ന്ന് അവതരിപ്പിച്ച സംഗീതപരിപാടിയുടെ അകമ്പടിയോടെയായിരുന്നു ആഘോഷങ്ങള്‍.
ലുലു ഇന്ത്യ ഡയറക്ടര്‍ എം എ നിഷാദ്, ലുലുമാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്സ്, ലുലു ഗ്രൂപ്പ് കൊമ്മേഷ്യല്‍ മാനേജര്‍ സാദിക് കാസിം, പ്രോജക്ട് ഡയറക്ടര്‍ ബാബു വര്‍ഗ്ഗീസ്, ലുലു സെലിബ്രേറ്റ് ഡയറക്ടര്‍ അമീന്‍ സേഠ്, സ്പാര്‍കീസ് മനേജര്‍ എം. അംബികാപതി, ലുലു ഗ്രൂപ്പ് മീഡിയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ്, മാള്‍ മാനേജര്‍ കെ.കെ. ഷരീഫ്, ലുലു ഗ്രൂപ്പ് ആര്‍കിടെക്ട് കെ വി പ്രസൂണ്‍, ലുലു മാള്‍ സീനിയര്‍ മാനേജര്‍ ഓപ്പറേഷന്‍സ് സമീര്‍ വര്‍മ, സീനിയര്‍ ചീഫ് എഞ്ചിനീയര്‍ പ്രസാദ് പി, സേഫ്ടി ആന്റ് സെക്യൂരിറ്റി മാനേജര്‍ സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു.
ലുലു മാളില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ലുലു മാള്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 10 കോടിയാണ്. ഇന്ത്യയില്‍ മറ്റൊരു ഷോപ്പിംഗ് മാളിനും കൈവരിക്കാന്‍ കഴിയാത്ത ചരിത്രനേട്ടമാണ് ലുലുമാള്‍ കൈവരിച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ മാളുകള്‍ ആരംഭിക്കുന്നതിനുള്ള ഏറ്റവും മികച്ച മാതൃകയാകാനും ലുലു മാളിന് സാധിച്ചു. തിരുവനന്തപുരം, ലക്നോ, വിശാഖപട്ടണം, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ലുലുമാള്‍ ആരംഭിക്കുകയാണ്.
തിരുപ്പതിയിലെ തിരക്കിനോടാണ് കൊച്ചി ലുലു മാളിലെ ജനത്തിരക്കിനെ വിശാഖപട്ടണത്ത് ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന മാളിന്റെ ശിലാസ്ഥാപന ചടങ്ങില്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വിശേഷിപ്പിച്ചത്. അഞ്ച് വര്‍ഷത്തിനപ്പുറം ലുലു മാളിന് തുടക്കം കുറിക്കുമ്പോള്‍ ബിസിനസ് രംഗത്തെ പ്രമുഖര്‍ പോലും കേരളത്തില്‍ ഇതൊരു പരാജയമായിരിക്കുമെന്നാണ് പ്രവചിച്ചത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച വിജയമാണ് എം എ യൂസഫലിയുടെ സാരഥ്യത്തില്‍ ആരംഭിച്ച ലുലു മാള്‍ കൈവരിച്ചതെന്ന് ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് പറഞ്ഞു. എം എ യൂസഫലിയുടെ ജന്‍മനാടായ തൃപ്രയാറില്‍ ആരംഭിക്കുന്ന വൈ മാള്‍ ആയിരിക്കും ലുലു ഗ്രൂപ്പിന്റെ ഇന്ത്യയിലെ അടുത്ത റീട്ടെയില്‍ പ്രോജക്ട് എന്നും അദ്ദേഹം അറിയിച്ചു.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലും ലുലു കണക്ടിലും ലുലു ഫാഷന്‍ സ്റ്റോറിലും ഷോപ്പ് ആന്റ് വിന്‍ ഓഫറുകളോടെയുള്ള മെഗാ വില്‍പന മേളയും നടക്കുന്നുണ്ട്. ഭക്ഷണ സാധനങ്ങളും പലവ്യഞ്ജന സാധനങ്ങളും ഗൃഹോപകരണങ്ങളും ഇലക്ട്രോണിക്, ഫാഷന്‍ ഉല്‍പന്നങ്ങളും വിലക്കുറവില്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനുള്ള അവസരമാണിത്. 1000 രൂപക്ക് മുകളിലുള്ള ഓരോ പര്‍ച്ചേസിനും ലഭിക്കുന്ന കൂപ്പണ്‍ മാര്‍ച്ച് 31ന് നറുക്കെടുത്ത് വിജയികളാകുന്ന അഞ്ച് പേര്‍ക്ക് മാരുതി സുസുകി ഇഗ്നിസ് കാര്‍ സമ്മാനമായി നല്‍കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Kerala, Inauguration, Business, Lulu group, 10 million people visited Lulu mall in 5 years

Powered by Info News For You

Comments
Post a Comment