കഞ്ചാവ് വില്‍പ്പനക്കിടെ പിടിയിലായ യുവാവിന് 10,000 രൂപ പിഴ
കാഞ്ഞങ്ങാട്: (www.kasargodvartha.com 25.03.2018) കഞ്ചാവ് വില്‍പ്പനക്കിടയില്‍ എക്സൈസിന്റെ പിടിയിലായ യുവാവിനെ കോടതി 10,000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചു.പടന്ന കോട്ടത്ത് വളപ്പിലെ അബൂബക്കറിനെയാ(36)ണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ത്രേട്ട്(ഒന്ന്) കോടതി ഒന്ന് 10000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.
2017 ആഗസ്ത് 29 ന് എക്സൈസ് ഇന്‍സ്പെക്ടര്‍ എന്‍ മഹേഷും പാര്‍ട്ടിയുമാണ് അബൂബക്കറെ പിടികൂടിയത്. പടന്നയിലെ ചില ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തുണ്ടെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുമ്പോള്‍ എടച്ചാക്കൈ പാലത്തിന് സമീപം സംശയസാഹചര്യത്തില്‍ കണ്ട അബൂബക്കറിനെ ചോദ്യം ചെയ്തപ്പോഴാണ് കൈവശം പ്ലാസ്റ്റിക് സഞ്ചിയില്‍ 13 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Ganja, Ganja seized, Youth, Kanhangad, Ganja case; Fine for Youth
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment