മൊബൈല്‍ വരിക്കാരുടെ എണ്ണം 100 കോടിക്ക് അരികെ
കൊച്ചി: (www.kvartha.com 21/03/2018) രാജ്യത്തെ പ്രമുഖ ടെലികോം, ഇന്റര്‍നെറ്റ്, ടെക്‌നോളജി, ഡിജിറ്റല്‍ സേവന ദാതാക്കളുടെ സംഘടനയായ സിഒഎഐ 2018 ജനുവരി അവസാനം വരെയുള്ള ഇന്ത്യയിലെ ടെലികോം വരിക്കാരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചു. സിഒഎഐ പുറത്തിറക്കിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ടെലികോം സേവന ദാതാക്കളുടെ കീഴിലുള്ള വരിക്കാരുടെ എണ്ണം 99.93 കോടിയിലെത്തി. റിലയന്‍സ് ജിയോ ഇന്‍ഫോകോം, മഹാനഗര്‍ ടെലിഫോണ്‍ നിഗം എന്നിവയുടെ 2017 ഡിസംബര്‍ അവസാനം വരെയുള്ള കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ടെലികോം കമ്പനികളില്‍ ഭാരതി എയര്‍ടെലാണ് മുന്നില്‍ നില്‍ക്കുന്നത്.
ജനുവരിയില്‍ 41.73 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്ത് 29.50 ശതമാനം വിപണി പങ്കാളിത്തത്തോടെ മൊത്തം എയര്‍ടെല്‍ വരിക്കാരുടെ എണ്ണം 29.57 കോടിയായി. 21.70 കോടിയുമായി വോഡഫോണാണ് തൊട്ടുപിന്നില്‍. 44.2 ലക്ഷം വരിക്കാരെ കൂടി ചേര്‍ത്തുകൊണ്ട് 20.20 കോടി വരിക്കാരുമായി ഐഡിയ സെല്ലുലാര്‍ ജനുവരിയില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ മൊബൈല്‍ വരിക്കാരുടെ എണ്ണവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 8.67 കോടി വരിക്കാരുമായി യുപിയുടെ കിഴക്കന്‍ മേഖലയാണ് ഏറ്റവും മുന്നില്‍. 8.15 കോടിയുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തുണ്ട്.
സാമ്പത്തിക ബാധ്യതകളില്‍ ഉഴലുന്ന ഒരു മേഖലയില്‍ വീണ്ടും വളര്‍ച്ച കണ്ടതില്‍ സന്തോഷമുണ്ടെന്നും ഇതു ശുഭസൂചകമാണെന്നും ഓപറേറ്റര്‍മാര്‍ ഇപ്പോള്‍ വോയ്‌സ്, ഡാറ്റ എന്നിവയ്ക്കപ്പുറത്തേക്ക് പുതിയ ആശയവിനിമയ സങ്കേതങ്ങള്‍ പരീക്ഷിക്കുകയാണെന്നും സര്‍ക്കാരിന്റെ ഡിജിറ്റല്‍ നയത്തിന് പൂര്‍ണ പിന്തുണയേകുന്നതില്‍ എല്ലാവരും നിരന്തരം വ്യാപൃതരാണെന്നും സിഒഎഐ ഡയറക്ടര്‍ ജനറല്‍ രാജന്‍ എസ്. മാത്യുസ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kochi, Mobile, Business, Technology,Internet, Number of mobile subscribers is close to 100 crore

Powered by Info News For You

Comments
Post a Comment