100 കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍; പിടിയിലായത് 15 വര്‍ഷത്തോളമായി മോഷണം മുഖ്യതൊഴിലായെടുത്ത ഇരിട്ടി സജു, യുവാവ് കുടുങ്ങിയത് കടയിലെ സിസിടിവിയില്‍, മൂന്നര വര്‍ഷത്തോളം സജു ജയിലിലും കിടന്നു

കുമ്പള: (www.kasargodvartha.com 26.03.2018) 100 കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പള പോലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നൂറോളം കേസുകളില്‍ പ്രതിയായ ഇരിട്ടി കിളിയന്തറയിലെ കെ.ജി സജു (37) ആണ് അറസ്റ്റിലായത്. കുമ്പള ടൗണിലെ സൈനുദ്ദീന്റെ കടയില്‍ നിന്നും 30,000 രൂപ കവര്‍ന്ന കേസിലാണ് സജു അറസ്റ്റിലായത്. 2018 ഫെബ്രുവരി 16നാണ് സൈനുദ്ദീന്റെ കടയില്‍ നിന്നും മേശവലിപ്പിലുണ്ടായിരുന്ന പണം കവര്‍ന്നത്.

സൈനുദ്ദീന്‍ സാധനമെടുക്കുന്നതിനായി അകത്തേക്ക് പോയപ്പോള്‍ മേശവലിപ്പില്‍ നിന്നും നോട്ട് വാരിയെടുത്ത് മടിയിലിട്ട് കടന്നു കളയുകയായിരുന്നു. കടയിലെ സിസിടിവിയില്‍ യുവാവിന്റെ ചിത്രം പതിഞ്ഞതോടെയാണ് ഇയാള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചത്. കാഞ്ഞങ്ങാട് വെച്ച് പിടിയിലായ സജുവിനെ കുമ്പളയിലെത്തിച്ച് ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതോടെ വിദ്യാനഗര്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന രണ്ട് കേസുകള്‍കൂടി തെളിഞ്ഞിട്ടുണ്ട്. ചെര്‍ക്കളയിലെ ഒരു കടയില്‍ നിന്നും ഒരു മൊബൈലും പൊയ്‌നാച്ചിയിലെ കടയില്‍ നിന്നും ലാപ്‌ടോപും കവര്‍ച്ച ചെയ്ത കേസുകളാണ് തെളിഞ്ഞത്.

മൊബൈല്‍ കടകളിലാണ് പ്രധാനമായും സജു കവര്‍ച്ചയ്‌ക്കെത്തുന്നത്. കണ്ണൂര്‍ ജില്ലയിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനിലും സജുവിനെതിരെ കേസ് നിലവിലുണ്ട്. കാസര്‍കോട്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗര്‍, ചന്തേര പോലീസ് സ്‌റ്റേഷനുകളിലും സജുവിനെതിരെ കേസുണ്ടെന്ന് കുമ്പള പോലീസ് പറഞ്ഞു. കുമ്പള സിഐ പ്രേംസദന്‍, എസ് ഐ പി.വി ശിവദാസന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രതീഷ് ഗോപാലന്‍, സതീശന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. തിങ്കളാഴ്ച ഉച്ചയോടെ സജുവിനെ കോടതിയില്‍ ഹാജരാക്കും.

കുമ്പളയിലെ ഒരു കടയില്‍ വില്‍പന നടത്തിയ മൊബൈല്‍ ഫോണും 4,000 രൂപയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, arrest, Accuse, Top-Headlines, Youth accused in 100 cases arrested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?