#Justice for CM Usthad; ശ്രീജിത്തിനു പിന്നാലെ സി.എം അബ്ദുല്ല മൗലവിക്കും നീതി തേടി സോഷ്യല്‍ മീഡിയ കൂട്ടായ്മ രംഗത്ത്, കാസര്‍കോട്ട് മനുഷ്യച്ചങ്ങല തീര്‍ത്തു

കാസര്‍കോട്: (www.kasargodvartha.com 15.02.2018) പ്രമുഖ മത പണ്ഡിതനും സമസ്ത ഉപാധ്യക്ഷനും ചെമ്പിരിക്ക- മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി മരണപ്പെട്ട് എട്ടു വര്‍ഷം പൂര്‍ത്തിയായിട്ടും മരണത്തിലെ ദുരൂഹതയകറ്റാന്‍ കഴിയാത്തതില്‍ പ്രതിഷേധിച്ച് ജസ്റ്റിസ് ഫോര്‍ സി.എം ഉസ്താദ് സോഷ്യല്‍ മീഡിയ കൂട്ടായ്മ മനുഷ്യച്ചങ്ങല തീര്‍ത്തു.

കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ട്രാഫിക് കവലയില്‍ മനുഷ്യച്ചങ്ങല തീര്‍ത്താണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഒപ്പു മരച്ചുവട്ടില്‍ ഒത്തൂകൂടിയ ശേഷം മനുഷ്യച്ചങ്ങല തീര്‍ക്കുകയായിരുന്നു. അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തു വന്നതോടെ സി.ബി.ഐ സത്യസന്ധമായ അന്വേഷണം നടത്തി മരണത്തിലെ ദുരൂഹതയകറ്റണമെന്നും അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും കൂട്ടായ്മയില്‍ പങ്കെടുത്തവര്‍ മുന്നറിയിപ്പ് നല്‍കി.

സലീം ദേളി, ഷാഫി ഹാജി കട്ടക്കാല്‍, അബൂബക്കര്‍ ഉദുമ, സി.എ മുഹമ്മദ് ഷാഫി, അബ്ദുല്ല ഖാസിയാറകം, സിദ്ദീഖ് നദ്വി ചേരൂര്‍, തുരുത്തി മുഹമ്മദ്, ബഷീര്‍ ദാരിമി, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഹമീദ് കുണിയ, അബ്ദുല്‍ ഖാദര്‍ സഅദി, കെ.പി.എസ് വിദ്യാനഗര്‍, ചേരൂര്‍ അബ്ദുല്‍ ഖാദര്‍ മൗലവി, കരീം, ഇരിട്ടി മുഹമ്മദ്, ബുര്‍ഹാന്‍, ത്വാഹിര്‍, ബി.കെ മുഹമ്മദ് ഷാ തുടങ്ങിയവര്‍ സംസാരിച്ചു. 

ശ്രീജിത്ത് സമരത്തിന് പിന്തുണ നല്‍കിയതിനു പിന്നാലെയാണ് ഖാസിയുടെ മരണത്തിലെ ദുരൂഹതയകറ്റമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ കൂട്ടായ്മ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Also Read:



 (ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, C.M Abdulla Maulavi, Death, Investigation, #Justice for CM Usthad; Social media Kootayma protested
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?