ബ്ലാസ്റ്റേര്‍സിനെ സങ്കടക്കയത്തില്‍ മുക്കി വീണ്ടും പരിക്ക്; ഒരു താരം കൂടി പുറത്തേക്ക്
കൊച്ചി: (www.kvartha.com 06.02.2018) സീസണിന്റെ തുടക്കം മുതല്‍ ബ്ലാസ്റ്റേര്‍സിനെ വിടാതെ പിന്തുടരുന്ന ഭൂതമാണ് പരിക്ക്. ബെര്‍ബറ്റോവിനും വെസ് ബ്രൗണിനും സി കെ വിനീതിനും റിനോ ആന്റോയ്ക്കുമെല്ലാം പരിക്ക് മൂലം നിരവധി മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു. നിലവില്‍ സൂപ്പര്‍ താരം കിസിറ്റോ കെസിറോണ്‍ പരിക്കുമൂലം ടീമിന് പുറത്താണ്
സീസണിന്റെ ആദ്യ പാദത്തിലെ ബ്ലാസ്റ്റേര്‍സിന്റെ മോശം പ്രകടനത്തിന് ഈ 'പരിക്ക് ശാപവും' കാരണമായിരുന്നു. ഇപ്പോള്‍ ബ്ലാസ്‌റ്റേര്‍സിന്റെ യുവതാരം ദീപേന്ദ്ര സിംഗ് നേഗിയും പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. എത്ര കളികളില്‍ നേഗിക്ക് വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമിലൂടെ നേഗി തന്നെയാണ് പരിക്കിന്റെ വിവരം പുറത്തുവിട്ടത്. അരങ്ങേറ്റമത്സരത്തില്‍ തന്നെ ഒരു ഗോള്‍ നേടിയും വിജയഗോളിനുള്ള പെനാള്‍ട്ട്ി നേടിക്കൊടുത്തും ആരാധകരുടെ പ്രിയതാരമായി മാറിയിരുന്നു നേഗി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Sports, Football, News, Football Player, Injured, ISL, Kerala Blasters, Deependra Singh Negi, Instagram, Injury keep following blasters
സീസണിന്റെ ആദ്യ പാദത്തിലെ ബ്ലാസ്റ്റേര്‍സിന്റെ മോശം പ്രകടനത്തിന് ഈ 'പരിക്ക് ശാപവും' കാരണമായിരുന്നു. ഇപ്പോള്‍ ബ്ലാസ്‌റ്റേര്‍സിന്റെ യുവതാരം ദീപേന്ദ്ര സിംഗ് നേഗിയും പരിക്കിന്റെ പിടിയിലകപ്പെട്ടിരിക്കുകയാണ്. എത്ര കളികളില്‍ നേഗിക്ക് വിശ്രമം വേണ്ടി വരുമെന്ന് വ്യക്തമല്ല. ഇന്‍സ്റ്റഗ്രാമിലൂടെ നേഗി തന്നെയാണ് പരിക്കിന്റെ വിവരം പുറത്തുവിട്ടത്. അരങ്ങേറ്റമത്സരത്തില്‍ തന്നെ ഒരു ഗോള്‍ നേടിയും വിജയഗോളിനുള്ള പെനാള്‍ട്ട്ി നേടിക്കൊടുത്തും ആരാധകരുടെ പ്രിയതാരമായി മാറിയിരുന്നു നേഗി.
Keywords: Kerala, Kochi, Sports, Football, News, Football Player, Injured, ISL, Kerala Blasters, Deependra Singh Negi, Instagram, Injury keep following blasters
Powered by Info News For You

Comments
Post a Comment