വിവാഹത്തില്‍ ഇടപെടാന്‍ ഗ്രാമീണ സഭകള്‍ക്ക് അധികാരമില്ലെന്ന് പരമോന്നതകോടതി

ന്യൂഡല്‍ഹി: (www.kvartha.com 05.02.2018) വിവാഹത്തില്‍ ഗ്രാമീണ സഭകള്‍ ഇടപെടുന്നതിനെതിരെ പരമോന്നതകോടതി. വിവാഹത്തില്‍ ഇടപെടാന്‍ ഗ്രാമീണ സഭകള്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. യുവതീയുവാക്കള്‍ വിവാഹിതരായാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഖാപ്പ് പഞ്ചായത്തുകളടക്കം ആര്‍ക്കും ഒരു അധികാരവും ഇല്ല. വടക്കേ ഇന്ത്യയില്‍ ഖാപ്പ് പഞ്ചായത്തുകള്‍ അടക്കമുള്ള ഗ്രാമീണ സഭകള്‍ മിശ്രവിവാഹിതരായവര്‍ക്കെതിരെ നടപടിയെടുക്കാറുണ്ട്. രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ചുള്ള മറ്റ് കാര്യങ്ങളെല്ലാം വ്യക്തികളാണ് തീരുമാനിക്കേണ്ടതെന്നും അതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

New Delhi, National, News, Supreme Court of India, When two people get into wedlock, no one should interfere: SC to khap panchayats.

ഖാപ്പ് പഞ്ചായത്തുകളെക്കുറിച്ചോ അതുപോലുള്ള മറ്റ് സംവിധാനങ്ങളെ പറ്റിയോ അല്ല പറയുന്നത്. വിവാഹം ചെയ്യാനുളള രണ്ട് വ്യക്തികളുടെ അവകാശത്തെക്കുറിച്ച് മാത്രമാണ്, കോടതി പറഞ്ഞു. ഡല്‍ഹിയില്‍ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് ഹിന്ദു യുവാവിനെ കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലുളവാക്കിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

23 വയസുകാരിയായ മുസ്ലീം യുവതിയെ കല്ല്യാണം കഴിച്ചതിന് അന്‍കിത് സക്‌സേന എന്ന യുവാവിനെ വീടിനടുത്ത് വെച്ച് കുത്തിക്കൊല്ലുകയായിരുന്നു. ഈ കൊലപാതകം കോടതിയില്‍ അഭിഭാഷകന്‍ പരാമര്‍ശിച്ചെങ്കിലും കേസ് പരിഗണനാ വിഷയമല്ലാത്തതിനാല്‍ അതിലേക്ക് കടക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: New Delhi, National, News, Supreme Court of India,  When two people get into wedlock, no one should interfere: SC to khap panchayats.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?