കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗം വാഹനാപകടത്തില്‍ മരിച്ചു
കാസര്‍കോട് (www.evisionnews.co): മുസ്ലിം ലീഗ് നേതാവും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ അംഗവുമായ കീഴൂരിലെ പി.ബി അഷ്‌റഫ് കീഴൂര്‍ (ചാക്കോ അഷ്്‌റഫ്- 48) ബൈക്കപകടത്തില്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ചെമ്മനാട്ട് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അഷ്‌റഫിനെ ഉടന്‍ മംഗളൂരു ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: ചെമ്മനാട് പഞ്ചായത്ത് അംഗം റഹ്്മത്ത്.
Powered by Info News For You

Comments
Post a Comment