കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ പ്രതിസന്ധി രൂക്ഷം; മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു

തിരുവനന്തപുരം: (www.kasargodvartha.com 08.02.2018) കെ എസ് ആര്‍ ടി സിയില്‍ പെന്‍ഷന്‍ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. വൈകിട്ട് എട്ടു മണിക്ക് മുഖ്യമന്ത്രിയുടെ ചേമ്പറിലാണ് അടിയന്തിരയോഗം നടക്കുക. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തുന്ന സംഘടനകളുടെ പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിസന്ധിക്ക് അടിയന്തിര പരിഹാരം കാണുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. അഞ്ച് മാസത്തെ പെന്‍ഷന്‍ കുടിശികയും ഈ മാസത്തെ ശമ്പളവും ഉടനേ നല്‍കാന്‍ ബുധനാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു.

കെ എസ് ആര്‍ ടി സിയുടെ പെന്‍ഷന്‍ കുടിശിക തീര്‍ക്കാന്‍ സഹകരണ ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ വായ്പ എടുക്കും. പത്തുശതമാനം പലിശയ്ക്കാണ് കടമെടുക്കുന്നത്. ജൂലൈ വരെയുള്ള ബാധ്യതയാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. സഹകരണബാങ്കുകളില്‍ നിന്ന് വായ്പ എടുക്കാന്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നാണ് ബഡ്ജറ്റില്‍ പ്രഖ്യാപിച്ചിരുന്നത്. ഗ്യാരന്റിയാണെങ്കില്‍ കെ എസ് ആര്‍ ടി സി കടമെടുക്കേണ്ടി വരുമായിരുന്നു. ഇതിനുപകരം സര്‍ക്കാര്‍ തന്നെ നേരിട്ട് വായ്പ എടുക്കാന്‍ തീരുമാനിച്ചു. വായ്പ ആറുമാസത്തിനുള്ളില്‍ സര്‍ക്കാര്‍ തിരിച്ചടയ്ക്കും. പെന്‍ഷന്‍കാരുടെ വിവരങ്ങള്‍ കെ എസ് ആര്‍ ടി സി സര്‍ക്കാരിനും സഹകരണബാങ്കുകള്‍ക്കും കൈമാറും.

Thiruvananthapuram, Kerala, News, Top-Headlines, KSRTC, Pinarayi-Vijayan, Pension, KSRTC crisis; Chief Minister called for an emergency meeting.

കുടിശികയായ 224 കോടി രൂപ ആദ്യ ഗഡുവായി ഒരാഴ്ചയ്ക്കുള്ളില്‍ കൈമാറും. ഈ മാസം തന്നെ പെന്‍ഷന്‍കാര്‍ക്ക് മുഴുവന്‍ കുടിശികയും നല്‍കും. പുറമേ ജനുവരിയിലെ ശമ്പളം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ 70 കോടി രൂപ കൂടി ധനസഹായം നല്‍കും. ശമ്പളവും മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കണമെങ്കില്‍ 86 കോടി രൂപ വേണ്ടിവരും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Top-Headlines, KSRTC, Pinarayi-Vijayan, Pension, KSRTC crisis; Chief Minister called for an emergency meeting.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?