ശുഹൈബ് വധക്കേസ്: പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: (www.kvartha.com 18.02.2018) മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവും എപി വിഭാഗത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്ന ശുഹൈബിന്റെ കൊലപാതകികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പ്രതികളെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചുവെന്നും പരിഗണനകളില്ലാതെ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പറഞ്ഞു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും രാഷ്ട്രിയ കൊലപാതകങ്ങള്‍ ഉണ്ടാകുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്നും കാന്തപുരം വ്യക്തമാക്കി.
അതേസമയം, ശുഹൈബ് വധക്കേസില്‍ രണ്ട് പേര്‍ പോലീസില്‍ കീഴടങ്ങി. ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് എന്നിവരാണ് കീഴടങ്ങിയിരിക്കുന്നത്. ഇവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നാണ് സൂചന. ഇവരെ കണ്ണൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. കൊലപാതകത്തില്‍ നേരിട്ട് ബന്ധമുള്ളവരാണ് ഇവരെന്നാണ് സൂചന. ഇതില്‍ ആകാശ് തില്ലങ്കേരി ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനീത് കൊല്ലപ്പെട്ട കേസിലെ പ്രതിയാണ്. ഇവരുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
Keywords: Kerala, Thiruvananthapuram, News, Kannur, CM, Pinarayi vijayan, Kanthapuram A.P.Aboobaker Musliyar, Murder, Youth Congress, Shuhaib murder case: AP Aboobacker Musliyar meets CM

Powered by Info News For You

Comments
Post a Comment