മഅദനിയുടെ ചികിത്സ; കേരള-കര്‍ണാടക സര്‍ക്കാരുകള്‍ ഇടപെടുക: ഹമീദ് വാണിയമ്പലം

തിരുവനന്തപുരം: (www.kvartha.com 22.02.2018) ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായ അബ്ദുല്‍ നാസര്‍ മഅദനിയുടെ ചികിത്സക്കായി കേരള-കര്‍ണാടക സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ഇപ്പോള്‍ ജാമ്യവ്യവസ്ഥ പ്രകാരം ബംഗളൂരു വിടാന്‍ മഅദനിക്കാവില്ല.

ജാമ്യവ്യവസ്ഥ ഇളവ് ചെയ്ത് സമ്പൂര്‍ണ ജാമ്യം ലഭ്യമാക്കാന്‍ ഇരു സംസ്ഥാന സര്‍ക്കാരുകളും ശ്രമിക്കണം. മൂന്നുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രീംകോടതി നിര്‍ദേശം വന്നിട്ട് മൂന്നു വര്‍ഷത്തിലധികമായി. വിചാരണ അനന്തമായി നീളുകയാണ്. കര്‍ണാടക സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ ഇക്കാര്യത്തില്‍ കുറ്റകരമായ നിലപാടാണ് കാണിക്കുന്നത്.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്റിനെക്കൊണ്ട് കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണം. നിരപരാധിയായ മഅദനിയുടെ വിമോചനത്തിനായുള്ള ശ്രമങ്ങള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

.(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Treatment, Abdul-Nasar-Madani, Kerala and Karnataka governments should interfere in Madani case
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?