വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി മാങ്ങാട് ആഡ്യം- പൊയ്‌നാച്ചി റോഡ്; ഉടന്‍ ശരിയാക്കുമെന്ന് അധികാരികള്‍

ഉദുമ: (www.kasargodvartha.com 11.02.2018) വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുന്ന മീത്തല്‍ മാങ്ങാട്, ആഡ്യം- പൊയ്‌നാച്ചി റോഡ് കാല്‍നട യാത്ര പോലും ദു:സഹമാക്കുന്നു. ഇതുവഴി വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ ഏറെ പ്രയാസം അനുഭവിക്കുകയാണ്. ടാറുകള്‍ ഇളകിപ്പോയി കല്ലുകള്‍ മാത്രമാണ് ഈ റോഡിലുള്ളത്. ബസ് സര്‍വീസ് പോലുമില്ലാത്ത ഇൗ റോഡിലേക്ക് ഓട്ടോ വിളിച്ചാല്‍ പോലും വരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജില്ലാ പഞ്ചായത്തിന് കീഴില്‍ ഉദുമ വാര്‍ഡിലുള്‍പെട്ട മീത്തല്‍ മാങ്ങാട്- ആഡ്യം വരെയുള്ള റോഡില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ടെണ്ടര്‍ സേവിംഗ് തുക ഉപയോഗിച്ച് ഏഴര ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മൂന്നു തവണ ടെണ്ടര്‍ ക്ഷണിച്ചിട്ടും ആരും എടുക്കാന്‍ മുന്നോട്ട് വരാത്തതിനാല്‍ പിന്നീട് ക്വട്ടേഷനായി പ്രദേശവാസി തന്നെയാണ് റോഡിന്റെ കരാര്‍ ഏറ്റെടുത്തതെന്ന് ജില്ലാ പഞ്ചായത്ത് അംഗം ഷാനവാസ് പാദൂര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. മാര്‍ച്ച് 31ന് മുമ്പ് റോഡ് പണി പൂര്‍ത്തിയാക്കുമെന്ന് പ്രവര്‍ത്തി ഏറ്റെടുത്തയാള്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



ഇതിനോടനുബന്ധിച്ചുള്ള ചെമ്മനാട് വാര്‍ഡിലുള്‍പെടുന്ന ആഡ്യം- പൊയ്‌നാച്ചി റോഡിന് 13 ലക്ഷം രൂപയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായതായും ഉടന്‍ പണി തുടങ്ങുമെന്നും ജില്ലാ പഞ്ചായത്ത് അംഗം സുഫൈജ അബൂബക്കറും പറഞ്ഞു. ഇരുചക്ര വാഹനങ്ങള്‍ തെന്നിവീണ് പല തവണ അപകടമുണ്ടായതായി നാട്ടുകാര്‍ പറയുന്നു. നൂറു കണക്കിന് ആളുകള്‍ ആശ്രയിക്കുന്ന ഈ റോഡാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uduma, Road, Road-damage, Mangad Aadyam- Poinachi road in Bad condition
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?