റെയില്‍ വേ ട്രാക്കിലൂടെ നടന്ന ആറ് പേര്‍ ട്രെയിന്‍ കയറി മരിച്ചു; ഇയര്‍ ഫോണ്‍ ചെവിയില്‍ തിരുകിയത് വില്ലനായി

ഹാപുര്‍(യുപി): (www.kvartha.com 26.02.2018) യുപിയില്‍ ആറ് കൗമാരക്കാര്‍ ട്രെയിന്‍ കയറി മരിച്ചു. ഹാപുരിലാണ് സംഭവം. പതിനാലിനും പതിനാറിനും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. പാളത്തിലൂടെ നടക്കുമ്പോള്‍ ഇവര്‍ ഇയര്‍ ഫോണ്‍ ഉപയോഗിച്ചിരുന്നുവെന്നാണ് റിപോര്‍ട്ട്. ട്രെയിന്‍ വരുന്ന ശബ്ദം കുട്ടികള്‍ കേട്ടില്ല. ആറ് പേരും തല്‍ക്ഷണം മരിച്ചുവെങ്കിലും ഒരാളെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

National, UP, Railway Track

ഞായറാഴ്ച രാത്രിയാണ് സംഭവം. അപകടത്തില്‌പെട്ടവര്‍ കൂലി തൊഴിലാളികളാണ്. പെയിന്റിംഗ്, ഹെല്പല്‍ ജോലികള്‍ ചെയ്ത് വരികയായിരുന്നു . ഗാസിയാബാദില്‍ നിന്നും ഹൈദരാബാദിലേയ്ക്ക് പോകാനായി റെയില്‍ വേ സ്റ്റേഷനില്‍ എത്തിയെങ്കിലും ട്രെയിന്‍ കിട്ടാത്തതിനാല്‍ താമസ സ്ഥലത്തേയ്ക്ക് മടങ്ങുകയായിരുന്നു ഇവര്‍. . ഹൈദരാബാദില്‍ ഒരു കെട്ടിടം പെയിന്റ് ചെയ്യാനുള്ള കരാര്‍ ഏറ്റെടുത്തിരുന്നു. ഏഴ് പേരും സുഹൃത്തുക്കളാണ്. വിജയ്, ആകാശ്, രാഹുല്‍, സമീര്‍, ആരിഫ്, സലീം എന്നിവരാണ് മരിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Seven boys between 14 and 16 years of age were daily wage labourers and worked as painters and helpers. All seven of them, who were friends, were supposed to take a train from Ghaziabad for a painting contract in Hyderabad

Keywords: National, UP, Railway Track


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?