സ്കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ഥിനി മരിച്ച സംഭവം; ഡ്രൈവര്‍ അറസ്റ്റില്‍

മലപ്പുറം: (www.evisionnews.in)ചീക്കോട് കെ കെ എം ഹൈസ്കൂള്‍ വിദ്യാര്‍ഥിനി യാത്രക്കിടെ വീണ് മരിച്ച കേസില്‍ ബസ് ഡ്രൈവറെ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. ചീക്കോട് വെട്ടുപ്പാറ മൊയ്തീന്‍ കുട്ടിയുടെ മകള്‍ റഫീന (14) വീണ് മരിച്ച കേസിലാണ് സ്കൂള്‍ ബസ് ഡ്രൈവര്‍ ചീക്കോട് കാളാട്ട് അരയില്‍ തൊടിക മുഹമ്മദ് അഷ്റഫ് (43) അറസ്റ്റിലായത്. അശ്രദ്ധമായി വാഹനം ഓടിക്കുകയും അനുവദിച്ചതില്‍ അധികം വിദ്യാര്‍ഥികളെ കയറ്റി എന്ന കേസിലുമാണ് അറസ്റ്റ് . പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടാതെ സ്കൂള്‍ പ്രധാന അധ്യാപകന്‍, സ്കൂള്‍ മാനേജര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തതായി എസ് ഐപറഞ്ഞു.

ഓടിക്കൊണ്ടിരിക്കെ സ്കൂള്‍ ബസില്‍ നിന്നും വീണ വിദ്യാര്‍ഥിനി അതെ ബസിന്റെ പിന്‍ ചക്രം കയറി മരിക്കുകയായിരുന്നു. ചീക്കോട് കെ.കെ.എം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന മരിച്ച വട്ടുപാറ ചെറുകുളത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകള്‍ റഫീന.

സ്കൂള്‍ വിട്ട് വീട്ടിലേക്ക് ബസില്‍ മടങ്ങവേ മുന്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. പറപ്പൂര്‍ പള്ളിമുക്കില്‍ കഴിഞ്ഞ ദിവസം വൈകിട്ടു 4.45 നായിരുന്നു അപകടം. സ്കൂള്‍ ബസില്‍ കുട്ടികളെ കുത്തി നിറച്ചതാണ് ഡോര്‍ തുറന്ന് പുറത്തേക്ക് വീഴാന്‍ കാരണമായത്. അപകടം നടന്നയുടനെ തന്നെ മരണം സംഭവിച്ച കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്ബേ ഇതേ സ്കൂളിന്റെ ബസില്‍ കുട്ടികളെ കുത്തി നിറച്ചതിനെ തുടര്‍ന്ന് ശ്വാസ തടസ്സം നേരിട്ട് ആശുപത്രിയില്‍ ചികിത്സ തേടിയ സംഭവവും ഉണ്ടായിരുന്നു. തുടരെ അപകടങ്ങള്‍ ഉണ്ടായിട്ടും ബസില്‍ വിദ്യാര്‍ഥികളെ കുത്തി നിറച്ച സ്കൂള്‍ അധികാരികളുടെ പ്രവണനക്കേതിരെ വ്യാപകമായ പ്രതിഷേധം ഉണ്ട്.

നഫീസയാണ് മാതാവ്. സഹോദരങ്ങള്‍: റജീന, റസീന, റാസിഖ്, ഹിദ.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?