കൈകാലുകള്‍ തളര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 12.02.2018) കൈകാലുകള്‍ തളര്‍ന്ന് ചികിത്സയിലായിരുന്ന സ്ത്രീ മരണപ്പെട്ടു. പഡ്രെ ശാന്തിയടിയിലെ പരേതനായ ശങ്കര്‍റൈയുടെ മകള്‍ ശീലാവതി(45)യാണ് മരിച്ചത്. ജന്‍മനാ കൈകാലുകള്‍ തളര്‍ന്ന ശീലാവതി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മംഗളൂരുവിലെ ആശുപത്രികളിലും ചികിത്സയിലായിരുന്നു.

ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ വെച്ചായിരുന്നു മരണം. എന്‍മകജെ പഞ്ചായത്ത് ഏഴാം വാര്‍ഡിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. മാതാവ്  രേവതി. ഏകസഹോദരന്‍ ജയരാമ നാല് വര്‍ഷം മുമ്പുണ്ടായ വാഹനാപകടത്തില്‍ മരിച്ചിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Treatment, Woman died after illness
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?