പട്ടയവിതരണം കൂടുതല്‍ വേഗത്തിലാക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരന്‍

ഇടുക്കി: (www.kvartha.com 18.02.2018) പിണറായി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം 15,000 ല്‍പരം പേര്‍ക്ക് പട്ടയം നല്‍കിയെന്നും അര്‍ഹതപ്പെട്ട അവശേഷിക്കുന്നവര്‍ക്ക് വേഗത്തില്‍ പട്ടയം ലഭ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഇരട്ടയാര്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍ നടന്ന പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണിലും ഡിസംബറിലും വിവിധ കേന്ദ്രങ്ങളില്‍ പട്ടയമേള സംഘടിപ്പിച്ച് വിതരണം വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെും മന്ത്രി പറഞ്ഞു. പത്ത് ചെയിന്‍ പ്രദേശത്ത് വൈദ്യുതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതോടെ അവശേഷിക്കുന്നവര്‍ക്കും പട്ടയം ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

CPM district conference criticized minister E Chandrashekharan, kasaragod, News, Politics, Conference, Criticism, CPM, Inauguration, Report, Trending, Kerala.


നിലവിലുള്ള പട്ടയങ്ങളിലെ പോരായ്മകള്‍ പലതും ഒഴിവാക്കിയുള്ള പട്ടയങ്ങളാണ് ഇപ്പോള്‍ നല്‍കുന്നത്. നേരത്തെയുള്ള വ്യവസ്ഥകള്‍ ഒഴിവാക്കി ഒരേക്കര്‍ പരിധി മാറ്റുകയും ഒരു ലക്ഷം എന്ന വരുമാനപരിധിയും എടുത്തുകളഞ്ഞു. 1964ലെ ചട്ടപ്രകാരം നല്‍കുന്ന പട്ടയങ്ങള്‍ 25 വര്‍ഷം കഴിഞ്ഞേ കൈമാറ്റം ചെയ്യാവൂ എന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്. കൈവശഭൂമിക്ക് ലഭിക്കുന്ന പട്ടയം യഥേഷ്ടം കൈമാറ്റം ചെയ്യാം. പുതിയ ഭൂമിക്ക് ലഭിക്കുന്ന പട്ടയങ്ങളിലെ കൈമാറ്റ പരിധി 25 വര്‍ഷം എന്നത് 12 വര്‍ഷമായി ചുരുക്കി.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ഇത്രയും പട്ടയങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യാന്‍ കഴിഞ്ഞത് റവന്യൂ ജീവനക്കാരുടെ കാര്യക്ഷമതയും കഠിനാധ്വാനവും കൊണ്ടാണെന്ന്് പറഞ്ഞ മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. ചടങ്ങില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം പി, എം എല്‍ എമാരായ ഇ എസ് ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ജില്ലാകലക്ടര്‍ ജി ആര്‍ ഗോകുല്‍, പി എസ് രാജന്‍, സാലിജോളി, ആനിയമ്മ ജോസഫ്, നോബിള്‍ ജോസഫ്, ലിസമ്മ സാജന്‍, കുട്ടിയമ്മ സെബാസ്റ്റ്യന്‍, ജോത്സന ജോബിന്‍, സാലി തോമസ്, കെ കെ ശിവരാമന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kerala, Idukki, News, Minister, E Chandrashekharan, Pattayam, House, Revenue, Land, Pattayam will be distributed soon; Revenue minister E Chandrasekharan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?