ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണ്ണായകം; പുതിയ പടയും പടക്കോപ്പുകളുമായി കൊമ്പന്‍മാര്‍ പൂനെക്കെതിരെ
പൂനെ: (www.kvartha.com 02.02.2018) ഐ എസ് എല്ലില്‍ നിര്‍ണ്ണായക പോരാട്ടത്തിനായി കേരളാ ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച്ച എഫ് സി പൂനെ സിറ്റിക്കെതിരെ കളത്തിലിറങ്ങുന്നു. ഇന്ന് ജയം കണ്ടാല്‍ സീസണിലാദ്യമായി ആദ്യ നാലില്‍ ഇടം പിടിക്കാനുള്ള സുവര്‍ണ്ണാവസരമാണ് ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്.
സീസണിന്റെ പാതിവഴിയില്‍ പരിശീലകനായ മ്യൂലന്‍സ്റ്റീന്‍ ടീം വിട്ടതോടുകൂടി കൊമ്പന്‍മാര്‍ പെരുവഴിയിലായതാണ്. പിന്നീട് സ്ഥാനമേറ്റെടുത്ത ഡേവിഡ് ജെയിംസിന്റെ നേതൃത്വത്തില്‍ ടീം പതുക്കെ കരകയറി വന്ന സന്ദര്‍ഭത്തിലാണ് സൂപ്പര്‍ താരങ്ങളുടെ പരിക്കും മാര്‍ക്ക് സിഫ്‌നിയോസ് ടീം വിട്ട് ഗോവയിലേക്ക് ചെക്കേറിയതും ബ്ലാസ്‌റ്റേഴ്‌സിന് കല്ലുകടിയായി മാറിയത്.
എന്നാല്‍ ഡെല്‍ഹി ഡൈനാമോസിനെതിരായ മത്സരത്തിലെ മിന്നുന്ന വിജയത്തോടുകൂടി ബ്ലാസ്‌ഴേ്ര്‍സിന്റെ പ്രതീക്ഷകള്‍ പുനര്‍ജനിക്കുകയാണ്. ടീമില്‍ പുതുതായി കരാറൊപ്പിട്ട ഗുഡ്‌ജോണ്‍ ബാല്‍ഡ് വിന്‍സണിന്റെയും വിക്ടര്‍ പുള്‍ഗയുടെയും കടന്നുവരവ് ടീമിന്റെ പ്രകടനത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നു തന്നെയാണ് പ്രതീക്ഷ. ഡല്‍ഹിക്കെതിരായ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഗുഡ്‌ജോണ്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു.
അതേസമയം പരിക്കേറ്റ സൂപ്പര്‍താരം കിസിറ്റോ കെസിറോണ്‍ ഇന്നും കളത്തിലിറങ്ങില്ല. എന്നാല്‍ പരിക്ക് മാറിയെത്തുന്ന ദിമിതാര്‍ ബെര്‍ബറ്റോവ് ആദ്യ ഇലവനിലേക്ക് തിരിച്ചെത്തുമാണ് റിപ്പോര്‍ട്ടുകള്‍. മോശം ഫോമും പരിക്കുമായി സീസണില്‍ ഇതുവരെ താളം കണ്ടെത്താന്‍ ബെര്‍ബറ്റോവിന് സാധിച്ചിട്ടില്ല. പൂനെയിലെ ബാലെവാഡി സ്റ്റേഡിയത്തില്‍ കറുത്ത ജേഴ്‌സിയണിഞ്ഞുകൊണ്ടായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഇന്ന് അങ്കത്തിനിറങ്ങുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Sports, Pune, Sports, Football, News, FC Pune City, Kerala Blasters, ISL, Crucial Match, Kizito Keziron, Dimitar Berbatov, Gudjhon Baldvinsson, Victor Pulga, David james, Mark Sifneos, Rene Meulensteen, ISL: Kerala Blasters Facing FC Pune City In The Crucial Match

Powered by Info News For You

Comments
Post a Comment