വിജിലൻസിന്റെ തെരുവുനാടക പ്രദർശനം നാളെ മുതൽ
കാസർകോട് :(www.evisionnews.co)അഴിമതിക്കെതിരെ പൊതുജനങ്ങളെ ബോധവാന്മാരാക്കുകയെന്ന ലക്ഷ്യത്തോടെ കാസർകോട് വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോ യൂണിറ്റ് നേതൃത്വത്തിൽ ജില്ലയിൽ മൂന്ന് ദിവസം തെരുവുനാടകം സംഘടിപ്പിക്കും. വ്യാഴാഴ്ച പകൽ രണ്ടിന് ബദിയടുക്ക ബസ്സ്റ്റാൻഡ്, 3.30ന് കുമ്പള ബസ്സ്റ്റാൻഡ്, വൈകിട്ട് അഞ്ചിന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ്. 23ന് പകൽ രണ്ടിന് ചെറുവത്തൂർ ബസ്സ്റ്റാൻഡ്, 3.30ന് നീലേശ്വരം ബസ് സ്റ്റാൻഡ് , വൈകിട്ട് അഞ്ചിന് കാഞ്ഞങ്ങാട് ബസ്സ്റ്റാൻഡ്. 24ന് പകൽ രണ്ടിന് രാജപുരം ബസ് സ്റ്റാൻഡ് , 3.30ന് മാവുങ്കാൽ, വൈകിട്ട് അഞ്ചിന് പെരിയ ബസ് സ്‌റ്റോപ്പ്.
Powered by Info News For You

Comments
Post a Comment