പി എന്‍ ബി തട്ടിപ്പ്: മുന്‍ ഡെപ്യൂട്ടി മാനേജര്‍ അടക്കം മൂന്നുപേര്‍ അറസ്റ്റില്‍; ബി ജെ പി വാദം പൊളിച്ചടുക്കി സി ബി ഐ

മുംബൈ: (www.kvartha.com 17.02.2018) പഞ്ചാബ് നാഷണല്‍ ബാങ്കിനെ കബളിപ്പിച്ചു വജ്രവ്യാപാരി നീരവ് മോഡി 11,000 കോടി തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് മൂന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെ സി.ബി.ഐ അറസ്റ്റു ചെയ്തു.

പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി, ഏകജാലക സംവിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന ഓഫീസര്‍ മനോജ കരാത് എന്നിവരാണ് അറസ്റ്റിലായത്. കേസിലെ പ്രധാന പ്രതിയും വജ്രവ്യാപാരിയുമായ നീരവ് മോഡിയുടെ കമ്പനിയിലെ മറ്റൊരു ഉദ്യോഗസ്ഥനായ ഹേമന്ത് ഭട്ടും അറസ്റ്റിലായിട്ടുണ്ട്. മൂന്ന് പേരെയും ശനിയാഴ്ച വൈകിട്ട് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും.

Entire Punjab National Bank Scam Took Place in 2017-18, Says CBI FIR, Mumbai, News, Trending, Bank, Banking, Business, Report, National

അതേസമയം, 2017 - 2018 കാലത്താണു തട്ടിപ്പു നടന്നതെന്നു സിബിഐ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. 2011ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് അഴിമതി നടന്നതെന്നു ബിജെപി നേതാക്കളും വക്താക്കളും നിരന്തരം ആരോപിക്കുന്നതിനിടെയാണു സിബിഐയുടെ എഫ് ഐ ആര്‍ പുറത്തുവന്നത്. 2011ല്‍ അഴിമതിക്കു തുടക്കം കുറിച്ചിരുന്നെങ്കില്‍ അതിന്റെ വ്യാപ്തി 11,300 കോടിക്കും മുകളില്‍ ആയിരുന്നേനെയെന്നും സിബിഐ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ടു ചോദ്യം ചെയ്യപ്പെട്ട നാലു ബാങ്കുദ്യോഗസ്ഥരും ഇക്കാലയളവില്‍ ജോലി ചെയ്തവരാണ്. മനോജ് കാരാട്ട്, ഗോകുല്‍നാഥ് ഷെട്ടി എന്നിവരുടെ പേരുകള്‍ എഫ്‌ഐആറില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അഴിമതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ ഗോകുല്‍നാഥ് ഒളിവില്‍ പോയിരുന്നു.

തട്ടിപ്പ് കേസില്‍ മോഡിക്കൊപ്പം ഷെട്ടിയേയും സി.ബി.ഐ പ്രതിയാക്കിയിട്ടുണ്ട്. ഷെട്ടിയുടെ മുംബൈ മാലഡിലെ ഫ് ളാറ്റില്‍ കഴിഞ്ഞദിവസം സി.ബി.ഐ സംഘം എത്തിയിരുന്നുവെങ്കിലും അയാള്‍ അവിടെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കളെ ചോദ്യം ചെയ്ത ശേഷം സി.ബി.ഐ മടങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഷെട്ടി ഒളിവിലാണെന്ന് അറിഞ്ഞതോടെയാണ് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയത്.

ഷെട്ടിയുടെ ഈ ഫ്‌ളാറ്റിനെ കേന്ദ്രീകരിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. എപ്പോള്‍ ഫ് ളാറ്റ് വാങ്ങി, എത്ര രൂപയ്ക്കാണ് വാങ്ങിയത് എന്നതടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഷെട്ടിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സ്വത്തുക്കളുടെ വിവരവും ലോക്കറുകളും സംബന്ധിച്ച വിശദാംശങ്ങളും സി.ബി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ശനിയാഴ്ചയും റെയ്ഡ് തുടരുകയാണ്.

അതേസമയം, പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയ സെക്രട്ടറി മേല്‍നോട്ടം വഹിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശപ്രകാരമാണിത്.

പിഎന്‍ബി അഴിമതിയില്‍ രണ്ട് എഫ്‌ഐആറുകളാണ് സിബിഐ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മെഹുല്‍ ചോക്‌സി, ഗീതാഞ്ജലി ഗ്രൂപ്പ് കമ്പനികള്‍, മറ്റു കമ്പനി ഡയറക്ടര്‍മാര്‍ എന്നിവരുടെ വീടുകളിലും ഫാക്ടറികള്‍, പ്ലാന്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു. അഞ്ചു സംസ്ഥാനങ്ങളിലായി ആറു നഗരങ്ങളിലായിരുന്നു പരിശോധന. മെഹുല്‍ ചോക്‌സിക്കും ഗീതാഞ്ജലി ജെംസ് ലിമിറ്റഡ്, ഗിലി ഇന്ത്യ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ് തുടങ്ങിയ അദ്ദേഹത്തിന്റെ മൂന്നു കമ്പനികള്‍ക്കുമെതിരെ എഫ് ഐ ആറില്‍ പരാമര്‍ശങ്ങളുണ്ട്.

ഈമാസം 13ന് പിഎന്‍ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പുതിയ എഫ്‌ഐആര്‍ പ്രകാരം 4886.72 കോടിയുടെ നഷ്ടമാണ് കാണിക്കുന്നത്. 11,300 കോടിയിലെ ബാക്കിതുകയുടെ നഷ്ടം സംബന്ധിച്ച എഫ് ഐ ആര്‍ ജനുവരി 31ന് രജിസ്റ്റര്‍ ചെയ്തിരുന്നു. പുതിയ എഫ്‌ഐആറില്‍ 143 ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ് (എല്‍ഒയു) ഉപയോഗിച്ച് ചോക്‌സി തട്ടിച്ച 3031 കോടിയുടെ തട്ടിപ്പിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. വിദേശബാങ്കുകളില്‍നിന്ന് പിഎന്‍ബിയിലെ തുക കാണിച്ച് ഈടാക്കിയ 1798 കോടി രൂപയുടെ വിവരങ്ങളും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.

ഈമാസം മൂന്നിനും നാലിനും നീരവ് മോഡി, ആമി മോഡി, ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരുടെ വീടുകളിലടക്കം 21 വ്യത്യസ്ത സ്ഥലങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ഇതില്‍ കോടിക്കണക്കിനു രൂപ മൂല്യമുള്ള വജ്രാഭരണങ്ങളാണു കണ്ടെടുത്തത്. ഇതിനുപുറമെ വിവിധ രേഖകളും പിടിച്ചെടുത്തിരുന്നു. ബാങ്കില്‍ നടന്ന 11,300 കോടി രൂപയുടെയും തട്ടിപ്പില്‍ രണ്ടു ഉദ്യോഗസ്ഥരെ മാത്രമാണ് എഫ്‌ഐആറില്‍ വിമര്‍ശിക്കുന്നത്. രണ്ടു പേരാണ് തട്ടിപ്പിനുള്ള എല്ലാ ഒത്താശയും ചെയ്തതെന്നും അവര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Entire Punjab National Bank Scam Took Place in 2017-18, Says CBI FIR, Mumbai, News, Trending, Bank, Banking, Business, Report, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?