ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പ് അമിതാഭ് ബച്ചന്റെ ട്വീറ്റ്; ആറാമിന്ദ്രിയമെന്ന് ഫോളോവേഴ്‌സ്

ന്യൂഡല്‍ഹി: (www.kvartha.com 25.02.2018) ശനിയാഴ്ച അര്‍ദ്ധരാത്രി ബോളീവുഡ് മെഗാ സ്റ്റാര്‍ അമിതാഭ് ബച്ചന്‍ ചെയ്ത ട്വീറ്റ് ശ്രദ്ധേയമാകുന്നു. ബോളീവുഡ് താരം ശ്രീദേവിയുടെ മരണത്തിന് തൊട്ടുമുന്‍പായിരുന്നു അമിതാഭിന്റെ ട്വീറ്റ്. ശ്രീദേവി ശക്തമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന ചിത്രത്തില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

Entertainment, Bollywood, Amitabh Bachchan, Sridevi

എന്താണെന്നറിയില്ല, എന്തോ അപകടം അശുഭമായത് സംഭവിക്കാന്‍ പോകുന്ന പോലെ എന്ന് ഹിന്ദിയിലായിരുന്നു ബച്ചന്റെ ട്വീറ്റ്. മണിക്കൂറുകള്‍ക്ക് ശേഷമാണ് ശ്രീദേവി ഹൃദയസ്തംഭനം മൂലം മരിച്ചുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഫോളോവേഴ്‌സില്‍ പലരും ഇതിനെ ആറാമിന്ദ്രിയമെന്ന് വിശേഷിപ്പിച്ചു.

ദുബൈയില്‍ ഒരു വിവാഹചടങ്ങില്‍ സംബന്ധിക്കുന്നതിനിടയിലായിരുന്നു ശ്രീദേവിയുടെ മരണം. ഇങ്ക്വിലാബ്, ആഖിരി രാസ്ത, ഖുദ ഗവാഹ്, തുടങ്ങി നിരവധി ചിത്രങ്ങളില്‍ അമിതാഭ് ബച്ചന്റെ നായികയായിരുന്നു ശ്രീദേവി.

അതേസമയം ശ്രീദേവിയുടെ മരണവാര്‍ത്ത പുറത്തുവന്ന ശേഷം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തിട്ടില്ല. കമലഹാസന്‍, രജനീകാന്ത് തുടങ്ങി നിരവധി താരങ്ങള്‍ അനുശോചനമറിയിച്ച് ട്വിറ്ററിലെത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: Sridevi, who was just 54, was Mr Bachchan's co-star in the films Inquilaab, Aakhree Raasta and Khuda Gawah. Amitabh Bachchan also made a special appearance in 2012's English Vinglish, the film that marked Sridevi's return to screen after a hiatus of many years.

Keywords: Entertainment, Bollywood, Amitabh Bachchan, Sridevi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?