കോടികളുടെ സാമ്പത്തിക തട്ടിപ്പ്: ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തി

Image result for ബിനോയ് കോടിയേരിദുബായ്: (www.evisionnews.co)കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസില്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി. ഇയാള്‍ക്കെതിരെ പരാതി ഉന്നയിച്ച ജാസ് ടൂറിസത്തിന്റെ പരാതിയില്‍ എടുത്ത കേസിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ബിനോയിക്ക് ഇനി നാട്ടിലേക്ക് മടങ്ങാനാവില്ല.

എന്നാല്‍ ബിനോയിയുടെ യാത്രാവിലക്കിനെക്കുറിച്ച്‌ സഹോദരന്‍ ബിനീഷ് പ്രതികരിച്ചത് അവന്‍ അവിടെ നിന്നോട്ടെ, നാട്ടില്‍ വന്നിട്ട് പ്രത്യേകിച്ച്‌ അത്യാവശ്യമൊന്നും ഇല്ല എന്നായിരുന്നു.

ബിനോയ് 13 കോടി നല്‍കാനുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഒരു കോടി 72 ലക്ഷം രൂപയുടെ കേസ് മാത്രമാണ് ദുബായില്‍ ഉള്ളതെന്നും ബിനീഷ് കോടിയേരി പ്രതികരിച്ചു. 

താനും സഹോദരനും പ്രായപൂര്‍ത്തിയായവരാണെന്നും തങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ നല്ലതായാലും ചീത്തയായാലും തങ്ങള്‍ തന്നെ അനുഭവിച്ചുകൊള്ളാമെന്നും അച്ഛന്‍ പാര്‍ട്ടി സെക്രട്ടറി ആയതുകൊണ്ട് അദ്ദേഹത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ടെന്നും ബിനീഷ് കോടിയേരി കൂട്ടിച്ചേര്‍ത്തു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?