ബംഗളൂരു കോര്‍പറേഷന്‍ ഒാഫീസിന് തീയിടാന്‍ ശ്രമം;ദൃശ്യങ്ങൾ പുറത്ത്
ബംഗളൂരു: (www.evisionnews.co)ബൃഹത് ബംഗളൂരു മഹാനഗര പാലിക ഒാഫീസിന് തീയിടാന്‍ കോണ്‍ഗ്രസ് നേതാവിന്റെ ശ്രമം. ബംഗളൂരു ആര്‍.കെ പുരം ബ്ലോക്ക് പ്രസിന്‍റായ നാരായണ സ്വാമിയാണ് കോര്‍പറേഷന്‍ ഒാഫീസിനകത്തേക്ക് പെട്രോള്‍ ഒഴിച്ച ശേഷം തീയിടുമെന്ന് ഭീഷണിപ്പെടുത്തിയത്.വ്യാജഭൂമിയുടെ രേഖകള്‍ ഉദ്യേഗസ്ഥര്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നാരായണസ്വാമി ഒാഫീസിന് തീയിടുമെന്ന് ഭീഷണിമുഴക്കിയത്.
തിങ്കളാഴ്ചയാണ് സംഭവം നടന്നത്. നാരായണസ്വാമി കുപ്പിയിലാക്കി കൊണ്ടുവന്ന പെട്രോള്‍ ഒാഫീസിനു മുന്നില്‍ ഒഴിക്കുകയും രേഖകള്‍ ലഭിച്ചില്ലെങ്കില്‍ തീയിടുമെന്ന് പറഞ്ഞ് ബഹളം വെക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പ്രാദേശിക ചാനല്‍ പുറത്തുവിട്ടിരുന്നു.
Powered by Info News For You
Comments
Post a Comment