യുപിയിലെ ജയിലുകളില്‍ ഗോശാലയും; തടവുകാര്‍ക്ക് ഇനി ജയിലില്‍ പശുക്കളെ മേയ്ച്ച് 'പുണ്യം' നേടാം
ലഖ്‌നൗ: (www.kvartha.com 09.02.2018) യോഗി ആദിത്യനാഥിന്റെ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഉത്തര്‍പ്രദേശിലെ ജയിലുകള്‍ക്കും രൂപമാറ്റം വരുത്താന്‍ പോകുന്നു. ജയിലുകളില്‍ ഗോശാല തുടങ്ങാനാണ് സര്‍ക്കാരിന്റെ തീരുമാനം. ജയിലുകളില്‍ പശുക്കളെ പരിപാലിക്കുന്നതിന് ആവശ്യത്തിലേറെ സ്ഥലവും ആളുകളുമുണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. മാത്രമല്ല, തടവുകാര്‍ക്ക് പശുക്കളെ മേയ്ച്ച് 'പുണ്യ'വും നേടാം. .
ഗോ സേവാ ആയോഗ് ആണ് ജയിലുകളില്‍ ഗോശാല തുടങ്ങാനുള്ള ആശയം മുന്നോട്ടുവച്ചത്. ഇതിനു ശേഷം 12 ജയിലുകള്‍ ഇപ്രകാരം ഗോശാലകള്‍ ആക്കാന്‍ യു.പി പോലീസ് തീരുമാനിക്കുകയായിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യു.പിയില്‍ പശുക്കള്‍ക്ക് നല്ലകാലമാണ്. അടുത്തകാലത്ത് ഏഴ് ജില്ലകളിലും 16 നഗരങ്ങളിലും 1000 പശുക്കളെ വീതം ഉള്‍ക്കൊള്ളാവുന്ന ഗോശാല പദ്ധതിക്ക് അനുമതി നല്‍കിയിരുന്നു. മുന്‍ ഐ.എ.എസ് ഓഫീസര്‍ രാജീവ് ഗുപ്തയാണ് ഗോ സേവാ ആയോഗിന്റെ തലവന്‍.
ജയിലുകളില്‍ പശുക്കളെ പാര്‍പ്പിക്കുന്നതിന് ആവശ്യമായ ഷെഡ്ഡുകളും മതിലുകളും സര്‍ക്കാര്‍ നിര്‍മ്മിച്ചുനല്‍കും. ഇവയുടെ പരിപാലനത്തിന് ജില്ലാ കലക്ടറുടെ കീഴില്‍ ഒരു സമിതിയും രൂപീകരിക്കും. പൊതുജനങ്ങളും സന്നദ്ധ സംഘടനകളും ഉള്‍പ്പെടുന്നതായിരിക്കും ഈ സമിതി.
പശുക്കള്‍ക്ക് പരമാവധി വൃത്തിയുള്ള അന്തരീക്ഷം ഉറപ്പാക്കുന്നതിനും പ്ലാസ്റ്റിക് പോലെയുള്ളവ ഭക്ഷിക്കേണ്ടിവരുന്നത് ഒഴിവാക്കുന്നതിനും ഇതുവഴി ലക്ഷ്യമിടുന്നുണ്ട്. കാലിത്തീറ്റയും വെള്ളവും ഇത്തരം ഗോശാലകളില്‍ ഉറപ്പാക്കും. സ്ഥലമില്ലാത്ത പ്രദേശങ്ങളില്‍ അനധികൃത കയ്യേറ്റക്കാരെ ഒഴിപ്പിച്ച് ഭൂമി തിരിച്ചുപിടിച്ചും ഗോശാലകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Lucknow, National, News, Yogi Adityanath, Jail, BJP, Politics, UP jails to serve as 'gaushalas', inmates to tend cows.

Powered by Info News For You

Comments
Post a Comment