പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സ നിലച്ചു; മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു
കൊച്ചി: (www.kvartha.com 06.02.2018) പെന്‍ഷന്‍ മുടങ്ങിയതോടെ ചികിത്സ നിലച്ചു. മുന്‍ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരണത്തിന് കീഴടങ്ങി. പുതുവൈപ്പ് വലിയപറമ്പില്‍ വി വി റോയി (58) ആണു മരിച്ചത്. 34 വര്‍ഷം കെഎസ്ആര്‍ടിസി ജീവനക്കാരനായിരുന്ന റോയി മൂന്നര വര്‍ഷം മുമ്പാണു വിരമിച്ചത്. ഈസമയം ലഭിക്കേണ്ടിയിരുന്ന ആനൂകൂല്യങ്ങള്‍ ലഭിച്ചില്ലെന്നു മാത്രമല്ല ആറുമാസമായി പെന്‍ഷനും ലഭിച്ചിരുന്നില്ല. ഇതിനിടെ ഹൃദ്രോഗിയായ റോയി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും പെന്‍ഷന് അര്‍ഹതയുള്ളതുകൊണ്ടു ചികിത്സ ഇളവുകളും ലഭിച്ചില്ല.
ഡോക്ടര്‍മാരുടെ പരിശോധനയില്‍ ബൈപ്പാസ് സര്‍ജറി വേണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍, പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയയ്ക്കു വിധേയമാകാന്‍ സാധിച്ചിരുന്നില്ലെന്നു ബന്ധുക്കള്‍ പറയുന്നു. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട റോയിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണ്ടക്ടറായി കെഎസ്ആര്‍ടിസിയില്‍ ജോലിയില്‍ പ്രവേശിച്ച റോയി എറണാകുളം ബോട്ട്‌ജെട്ടി സ്റ്റാന്‍ഡിലെ ചാര്‍ജറായാണു വിരമിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Death, Obituary, Pension, Treatment, Former KSRTC staff dies in hospital.

Powered by Info News For You

Comments
Post a Comment