ഷുഹൈബ് സ്ഥിരം കുറ്റവാളിയാണെന്നും പൊതുജന സമാധാനത്തിന് തടസ്സമാണെന്നും യുഡിഎഫ് ഭരണകാലത്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്; വെളിപ്പെടുത്തലുമായി പി ജയരാജന്‍

കണ്ണൂര്‍: (www.kvartha.com 17.02.2018) മട്ടന്നൂരില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് സ്ഥിരം കുറ്റവാളിയാണെന്നും പൊതുജന സമാധാനത്തിന് തടസ്സമാണെന്നും യുഡിഎഫ് ഭരണകാലത്ത് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ പരിപാടിക്കിടെയായിരുന്നു ജയരാജന്റ പരാമര്‍ശം.

2015 മേയ് മുതല്‍ മട്ടന്നൂര്‍, ചാലോട് മേഖലയില്‍ നടക്കുന്ന ക്രമസമാധാന പ്രശ്‌നങ്ങളില്‍ ഷുഹൈബ് ഉണ്ടെന്നും അയാള്‍ സ്ഥിരം കുറ്റവാളിയാണെന്നും പൊതുജന സമാധാനത്തിന് തടസ്സമാണെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നതെന്നും എല്‍ഡിഎഫ് അധികാരത്തിലെത്തുന്നതിന് മുമ്പാണ് ഇതെന്നും ജയരാജന്‍ പറയുന്നു.

കണ്ണുരിലെ കൊലപാതകത്തെ സി പി എം ഒരിക്കലും ന്യാകയീകരിച്ചിട്ടില്ലെന്നും അക്രമ സംഭവങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.


Kerala, Kannur, Murder, Report, UDF, Mattannur, Police, P Jayarajan, Allegation against Shuhaib by P Jayarajan

Keywords: Kerala, Kannur, Murder, Report, UDF, Mattannur, Police, P Jayarajan, Allegation against Shuhaib by P Jayarajan



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?