ശമ്പളം നല്‍കാനാകില്ല, ജീവനക്കാരോട് മറ്റെന്തെങ്കിലും ജോലി അന്വേഷിച്ച് കണ്ടെത്താന്‍ ആവശ്യപ്പെട്ട് മെഹുല്‍ ചോക്‌സി
മുംബൈ: (www.kvartha.com 24.02.2018) ശമ്പളം നല്‍കാനാകില്ലെന്നും മറ്റെന്തെങ്കിലും ജോലി അന്വേഷിച്ച് കണ്ടെത്താനും ജീവനക്കാരോട് ആവശ്യപ്പെട്ട് മെഹുല്‍ ചോക്‌സി. പഞ്ചാബ് നാഷണല്‍ ബാങ്ക് 11,400 കോടി തട്ടിപ്പിലെ മുഖ്യപ്രതികളില്‍ ഒരാളാണ് മെഹുല്‍ ചോക്‌സി. ഗീതാഞ്ജലി ജെംസ് പ്രമോട്ടര്‍ കൂടിയാണിദ്ദേഹം.
നിലവിലുള്ള ശമ്പളകുടിശ്ശിഖ തരാനോ വരും മാസങ്ങളിലെ ശമ്പളം തരാനോ എനിക്ക് കഴിയില്ല. സര്‍ക്കാര്‍ അന്വേഷണ ഏജന്‍സികള്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുകയാണ്. സ്വത്തുക്കളും പിടിച്ചെടുത്തു. ഇത്തരമൊരു സാഹചര്യത്തില്‍ ശമ്പളം തരുന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഞാനുമായി ബന്ധമുള്ളതുകൊണ്ട് ഒരാള്‍ കഷ്ടപ്പെടുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങള്‍ മറ്റെവിടെയെങ്കിലും തൊഴില്‍ അന്വേഷിച്ച് കണ്ടെത്തണം എന്നാണ് മെഹുല്‍ കത്തിലൂടെ ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
തനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. തെറ്റായി ഒന്നും ചെയ്തിട്ടില്ല. അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണനിലയിലേയ്‌ക്കെത്തിയാല്‍ ശമ്പള കുടിശ്ശിഖ തന്ന് തീര്‍ക്കുമെന്നും മൊഹുല്‍ ചോക്‌സി അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Choksi added that he will not be able to clear the dues of the employees on an immediate basis, he is "committed to clear your past dues, if any, once things return to normalcy.
Keywords: National, PNB,

Powered by Info News For You

Comments
Post a Comment