സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിനുള്ള വായ്പാ പദ്ധതി: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 26.02.2018) കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒബിസി, മതന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട്് അപ് സംരംഭം ആരംഭിക്കുന്നതിനു വേണ്ടി നടപ്പിലാക്കുന്ന വായ്പാ പദ്ധതിക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു. പദ്ധതി പ്രകാരം പരമാവധി 30 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. ഗ്രാമപ്രദേശത്ത് 98,000 രൂപ വരെയും നഗരപ്രദേശത്ത് 1,20,000 രൂപ വരെയും കുടുംബ വാര്‍ഷിക വരുമാനമുള്ള ഒബിസി വിഭാഗം പ്രൊഫഷണലുകള്‍ക്ക് അഞ്ച് ലക്ഷം രൂപ വരെ ആറു ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴു ശതമാനം പലിശ നിരക്കിലും വായ്പ ലഭിക്കും.
ഇതേ വരുമാന പരിധിയിലുള്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 20 ലക്ഷം രൂപവരെ ആറു ശതമാനം പലിശ നിരക്കില്‍ അനുവദിക്കും. ഈ വരുമാന പരിധിക്ക് മുകളില്‍ ആറു ലക്ഷം വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള മതന്യൂനപക്ഷ വിഭാഗം പ്രൊഫഷണലുകള്‍ക്ക് 30 ലക്ഷം രൂപവരെ വായ്പ അനുവദിക്കുതിനും പദ്ധതിയുണ്ട്. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകന്‍ സംസ്ഥാനത്തെ ഒബിസി, മതന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എംബിബിഎസ്, ബിഡിഎസ്, ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.ടെക്, ബി.എച്ച്.എം.എസ്., ബിആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ., എല്‍.എല്‍.ബി., ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലായവ) വിജയകരമായി പൂര്‍ത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ്സ് കവിയാന്‍ പാടില്ല.
ഈ പദ്ധതി പ്രകാരം മെഡിക്കല്‍, ആയുര്‍വേദ, ഹോമിയോ, സിദ്ധ, ദന്തല്‍ കഌനിക്ക്, വെറ്റിനറി കഌനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സള്‍ട്ടന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യു കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ് എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ്പ് തുടങ്ങി പ്രൊഫഷണല്‍ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. ബാക്കി തുക ഗുണഭോക്താവ് കണ്ടെത്തണം.
ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്‌സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടില്‍ വരവ് വയ്ക്കും. സംരംഭകന്‍ സബ്‌സിഡി കഴിച്ചുള്ള തുകയും അതിന്റെ പലിശയും മാത്രമാണ് തിരിച്ചടയ്‌ക്കേണ്ടത്.
പദ്ധതി പ്രയോജനപ്പെടുത്തി സ്റ്റാര്‍ട്ട്അപ്പ് സംരംഭം ആരംഭിക്കുന്നതിന് താല്‍പ്പര്യമുളളവര്‍ www.ksbcdc.com എന്ന കോര്‍പ്പറേഷന്‍ വെബ്‌സൈറ്റ് വഴി മാര്‍ച്ച് ഒമ്പതിനകം രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍ കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന സംരംഭകത്വ സെമിനാറില്‍ സംബന്ധിക്കണം.
Keywords: Kerala, Thiruvananthapuram, News, Business, Online Registration, Loan for Startup Project: Online registration started

Powered by Info News For You

Comments
Post a Comment