കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്നാരോപിച്ച് ഭിന്നലിംഗത്തില്‍ പെട്ടയാള്‍ക്ക് ആള്‍ക്കൂട്ടത്തിന്റെ ക്രൂരമര്‍ദനം; വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍
തിരുവനന്തപുരം: (www.kvartha.com 05.02.2018) ഭിന്നലിംഗത്തില്‍ പെട്ടയാളെ ആള്‍ക്കൂട്ടം ആക്രമിക്കുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. തിരുവനന്തപുരം വലിയതുറയില്‍ ആണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ എത്തിയതാണെന്ന് ആരോപിച്ച് ട്രാന്‍സ്‌ജെന്‍ഡറിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വസ്ത്രങ്ങള്‍ വലിച്ചൂകീറിയും മുടിപിടിച്ചുവലിച്ചും നിരന്തരമായി മര്‍ദിക്കുന്നതും വീഡിയോയില്‍ കാണാം.
സംഭവം അറിഞ്ഞ് വലിയതുറ പോലീസ് സ്ഥലത്തെത്തിയിരുന്നു. പിന്നീട് പോലീസ് ഇടപെട്ട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ ആരും പരാതി നല്‍കാത്തതിനാല്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. തിരുവനന്തപുരം സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറേ കാലമായി നാഗര്‍കോവിലിലാണ് താമസം. രണ്ടുദിവസം മുമ്പാണ് തിരികെ നാട്ടിലേക്ക് എത്തിയത്. ഇവരുടെ ഫോണ്‍ പിടിച്ചുവാങ്ങിയ നാട്ടുകാര്‍ അതിലെ നമ്പറുകളിലേക്ക് വിളിക്കുകയും ചിലര്‍ അസഭ്യം പറയുകയും ചെയ്തു.
വീടോ നാട്ടുകാരോ ഇല്ലാത്ത ഇവര്‍ വലിയതുറ ബീച്ചില്‍ അലഞ്ഞുതിരിയവെ ആണ് കൂട്ടമായ ആക്രമണം ഉണ്ടായത്. ഐഡി കാര്‍ഡില്ലെന്നാരോപിച്ചും മര്‍ദനം തുടര്‍ന്നിരുന്നു. രണ്ടു പോലീസുകാരേയും നാട്ടുകാര്‍ ആക്രമിച്ചു.

Powered by Info News For You

Comments
Post a Comment