അമിതാഭ് ബച്ചന്‍ കോണ്‍ഗ്രസിലേയ്ക്ക്? രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്ത് മെഗാസ്റ്റാര്‍

ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളെ ട്വിറ്ററില്‍ ഫോളോ ചെയ്ത് ബോളീവുഡ് മെഗാസ്റ്റാര്‍ അമിതാഭ് ബച്ചന്‍. ഇതോടെ ബച്ചന്‍ കോണ്‍ഗ്രസിലേയ്ക്ക് എത്തുന്നുവെന്ന ഊഹാപോഹങ്ങള്‍ പ്രചരിച്ച് തുടങ്ങി. ഒരിക്കല്‍ കോണ്‍ഗ്രസിനോട് അടുത്തുനിന്ന ബിഗ് ബി പിന്നീട് പാര്‍ട്ടിയില്‍ നിന്നും അകലം പാലിച്ചിരുന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, പി ചിദംബരം, കപില്‍ സിബല്‍, അഹമ്മദ് പട്ടേല്‍, അശോക് ഗെഹ്ലോട്ട്, അജയ് മാക്കന്‍, ജ്യോതിരാദിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ്, സിപി ജോഷി എന്നീ നേതാക്കളെ ഈ മാസം ആദ്യം മുതലേ ബച്ചന്‍ ഫോളോ ചെയ്യുന്നുണ്ട്. ഇത് കൂടാതെ മനീഷ് തിവാരി, ഷക്കീല്‍ അഹമ്മദ്, സഞ്ജയ് നിരുപം, രണ്‍ദീപ് സുര്‍ജേവാല, പ്രിയങ്ക ചതുര്‍വേദി, സഞ്ജയ് ഷാ തുടങ്ങിയവരേയും ബിഗ് ബി പുതുതായി ഫോളോ ചെയ്യുന്നുണ്ട്.

Amitabh Bachchan, Twitter, Rahul Gandhi, Congress, Bollywood Superstar Amitabh Bachchan

നെഹ് റു കുടുംബത്തോട് അടുപ്പമുണ്ടായിരുന്ന അമിതാഭ് ബച്ചന്‍ ബാല്യകാലം മുതലേ രാജീവ് ഗാന്ധിയുടെ സുഹൃത്ത് കൂടിയായിരുന്നു. എന്നാലിപ്പോള്‍ അദ്ദേഹം ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറാണ്. ട്വിറ്ററില്‍ 33.1 മില്യണ്‍ ഫോളോവേഴ്‌സ് ഉള്ള അമിതാഭ് ബച്ചന്‍ ആകെ 1689 പേരെയാണ് ഫോളോ ചെയ്യുന്നത്. പൊടുന്നനെയുള്ള ബച്ചന്റെ നടപടി കോണ്‍ഗ്രസിലും ആശയകുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Bachchan, who was once close to the Nehru-Gandhi family and a friend of Rajiv Gandhi, is currently the brand ambassador of Gujarat.

Keywords: Amitabh Bachchan, Twitter, Rahul Gandhi, Congress, Bollywood Superstar Amitabh Bachchan


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?