പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ആരാധകര്‍ ആക്രമിക്കപ്പെട്ട സംഭവം; ബ്ലാസ്റ്റേര്‍സ് മാനേജ്‌മെന്റ് ഇടപെട്ടു

കൊച്ചി: (www.kvartha.com 04.02.2018) പൂനെ സിറ്റിക്കെതിരായ മത്സരത്തില്‍ ആരാധകര്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടപെടലുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ്. പൂനെ സിറ്റിയുമായുള്ള മത്സരത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പൂനെ ആരാധകര്‍ കൈയ്യേറ്റം ചെയ്ത സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിഷയത്തെ സംബന്ധിച്ച് എഫ് സി പൂനെ സിറ്റിയുമായും മറ്റ് ടീമുകളുമായും ബന്ധപ്പെട്ട് ആരാധകര്‍ക്ക് സുരക്ഷ ഉറപ്പു വരുത്തുമെന്നന്ന് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.

'പൂനെയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന സംഭവം ദൗര്‍ഭാഗ്യകരമാണ്. മത്സരത്തിന് മുമ്പ് പൂനെ ടീം മികച്ച രീതിയിലുള്ള സ്വീകരണമാണ് തന്നത്, അത് കൊണ്ട് യഥാര്‍ത്ഥ പൂനെ ആരാധകര്‍ ഇത്തരത്തില്‍ പെരുമാറുകയില്ല,' പ്രസ്താവനയില്‍ പറയുന്നു.

National, Kochi, Sports, Football, News, ISL, Kerala Blasters, FC Pune City, Attack, Fans, Match, Travelling Fans, Management, Fans attacked incident; Blasters management intervened in the issue

ഈ സീണില്‍ സഞ്ചരിക്കുന്ന ആരാധകര്‍ വളരെയധികം കൂടിയിട്ടുണ്ട് എന്നത് ടീമിന് എറെ ഗുണകരമായിട്ടുണ്ട്. പൂനെയിലുണ്ടായതുപോലെയുള്ള അനിഷ്ട സംഭവങ്ങള്‍ ട്രാവലിങ്ങ് ഫാന്‍സിനെ പിന്നോട്ടടിപ്പിക്കും. അത് കൊണ്ട് തന്നെ ടീമുകളുമായി ആലോചിച്ച് തങ്ങളുടെ ആരാധകര്‍ക്ക് മികച്ച സുരക്ഷ ഉറപ്പുവരുത്തുമെന്നും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ഉറപ്പു നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Kochi, Sports, Football, News, ISL, Kerala Blasters, FC Pune City, Attack, Fans, Match, Travelling Fans, Management, Fans attacked incident; Blasters management intervened in the issue


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?