സ്മൃതി മന്ദാനയ്ക്ക് സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

കിംബെര്‍ലി: (www.kvartha.com 07.02.2018) വനിതാ ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് എന്ന നിലയിലാണ്.

സ്മൃതി മന്ദാന 117 ബോളില്‍ 103 റണ്‍സോടെയും, ഹര്‍മന്‍പ്രീത് കൗര്‍ 55 പന്തില്‍ 38 റണ്‍സ് നേടി ക്രീസിലുണ്ട്. 34 ബോളില്‍ 20 റണ്‍സ് എടുത്ത ക്യപ്റ്റന്‍ മിഥാലി രാജ്, 37 ബോളില്‍ 20 റണ്‍സ് എടുത്ത പൂനം റാവത്ത് എന്നിവരാണ് പുറത്തായത്. കഴിഞ്ഞ മത്സരത്തിലും സ്മൃതി മന്ദാന അര്‍ധസെഞ്ച്വറി നേടിയിരുന്നു. ആദ്യ ഏകദിനം ജയിച്ച ഇന്ത്യയ്ക്ക് ഈ മത്സരം കൂടി ജയിക്കാനായാല്‍ കിരീടം സ്വന്തമാക്കാം.

Indian Women VS south African Women live cricket score, 2ND ODI Match, ICC Women's Chambianship from diamond oval: India Women 196/2 after 40 overs, Smriti Mandana scores a Century, Cricket, Sports, Winner, World.

മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യമത്സരം 88 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റിന് 213 റണ്‍സെടുത്ത ഇന്ത്യ 43.2 ഓവറില്‍ ദക്ഷിണാഫ്രിക്കയെ 125ന് പുറത്താക്കിയാണ് വിജയം കൈപിടിയിലാക്കിയത്.

അര്‍ധ സെഞ്ച്വറി നേടിയ സ്മൃതി മന്ദാനയുടെയും ക്യാപ്റ്റന്‍ മിതാലി രാജിന്റെയും (45) കരുത്തില്‍ 213 റണ്‍സ് നേടിയ ഇന്ത്യ ബോളിങ്ങിലും ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു. നാലു വിക്കറ്റു വീഴ്ത്തിയ ജൂലന്‍ ഗോസ്വാമിയും മൂന്നു വിക്കറ്റെടുത്ത ശിഖ പാണ്ഡെയുമാണ് ഇന്ത്യന്‍ പന്താക്രമണം നയിച്ചത്.

Keywords: Indian Women VS south African Women live cricket score, 2ND ODI Match, ICC Women's Chambianship from diamond oval: India Women 196/2 after 40 overs, Smriti Mandana scores a Century, Cricket, Sports, Winner, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?