കാമുകിയുടെ കുടുംബം കാമുകനായ ഫോട്ടോഗ്രാഫറെ കുത്തികൊന്നു; വര്‍ഗീയ കലാപം ഭയന്ന് ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: (www.kvartha.com 04.02.2018) ഡല്‍ഹിയിലെ പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെ കുത്തിക്കൊന്നു. കാമുകിയുടെ കുടുംബാംഗങ്ങളാണ് കൊല ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിയുടെ പിതാവ്, മാതാവ്, സഹോദരന്‍, ബന്ധു എന്നിവരെ അറസ്റ്റ് ചെയ്തു.
അങ്കിത് സക്‌സേന (23)യാണ് കൊല്ലപ്പെട്ടത്. 20കാരിയായ ഷെഹ്‌സാദിയുമായി കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു അങ്കിത്. എന്നാല്‍ ഷെഹ്‌സാദിയയുടെ വീട്ടുകാര്‍ ഈ ബന്ധത്തിന് എതിരായിരുന്നു.
വ്യാഴാഴ്ച രാത്രി ഒന്‍പത് മണിക്ക് അങ്കിതുമായി ഷെഹ്‌സാദിയുടെ കുടുംബാംഗങ്ങള്‍ വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഈ സമയത്ത് അങ്കിതിനായി പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനില്‍ കാത്തുനില്‍ക്കുകയായിരുന്നു ഷെഹ്‌സാദിയ.
ധൈര്യമുണ്ടെങ്കില്‍ വീടിന് പുറത്തുവരാന്‍ ഷെഹ്‌സാദിയയുടെ വീട്ടുകാര്‍ അങ്കിതിനോട് ആവശ്യപ്പെട്ടു. വീടിന് പുറത്തുവന്ന അങ്കിതിനെ ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. കത്തി ഉപയോഗിച്ച് കഴുത്ത് മുറിച്ചു. ശരീരത്തിലും കുത്തേറ്റിട്ടുണ്ട്. മകനെ ആക്രമിക്കുന്നതുകണ്ട് അങ്കിതിന്റെ മാതാവ് ഓടിയിറങ്ങി വന്നുവെങ്കിലും ഫലമുണ്ടായില്ല. റോഡില്‍ രക്തം തളം കെട്ടിയിരുന്നു. പോലീസ് എത്തുമ്പോഴേക്കും അക്രമികള്‍ ഓടി രക്ഷപ്പെട്ടു.
അഭിമാന കൊലയുടെ പരിധിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു മുസ്ലീം കുടുംബങ്ങള്‍ ഉള്‍പ്പെട്ട വിഷയമായതിനാല്‍ സ്ഥലത്ത് സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കലാപ സാധ്യത കണക്കിലെടുത്ത് പോലീസ് കൂടുതല്‍ പേരെ വിന്യസിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Heavy security was deployed by police in order to avoid any untoward incident or communal clashes.
Keywords: Ankit Saxena, Delhi murder, Delhi, photographer, honour killing, muslim girl, friend, Shehzadi, Communal tension

Powered by Info News For You

Comments
Post a Comment