മഹാരാഷ്ട്ര നിയമസഭയില്‍ ഗവര്‍ണറുടെ പ്രസംഗത്തിന് ഗുജറാത്തി തര്‍ജ്ജമ; ഫദ്‌നാവീസ് മാപ്പ് പറഞ്ഞു

മുംബൈ: (www.kvartha.com 26.02.2018) മഹാരാഷ്ട്ര നിയമസഭയില്‍ ഗവര്‍ണര്‍ സി വി റാവുവിന്റെ പ്രസംഗത്തിന് ഗുജറാത്തി തര്‍ജ്ജമ പ്ലേ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫദ്‌നാവീസ് മാപ്പ് പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഗവര്‍ണര്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗം ഗുജറാത്തി ഭാഷയില്‍ തര്‍ജ്ജമ ചെയ്യുകയായിരുന്നു. ഫെബ്രുവരി 27 മറാഠി ഭാഷാദിനമായി ആചരിക്കുന്നതിന് തൊട്ടുമുന്‍പാണ് ഈ സംഭവമുണ്ടായത്.

National, Devendra Fadnavis, Apology

റാവു ഇംഗ്ലീഷിലായിരുന്നു പ്രസംഗിച്ചത്. എന്നാല്‍ നിയമസഭാംഗങ്ങളുടെ ഹെഡ് ഫോണിലൂടെ മറാഠി തര്‍ജ്ജമയ്ക്ക് പകരം വന്നത് ഗുജറാത്തി തര്‍ജ്ജമയും. സംഭവം കോണ്‍ഗ്രസും എന്‍ സി പിയും ഏറ്റുപിടിച്ചതോടെ സഭ പ്രക്ഷുബ്ദമായി. ഗവര്‍ണറുടെ പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടു.

കണ്‍ ട്രോള്‍ റൂമിലുണ്ടായ സാങ്കേതിക തകരാറാണോ ഭരണപക്ഷത്തിന് വിനയായതെന്ന് വ്യക്തമല്ല.

കുറ്റക്കാരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഫദ്‌നാവീസ് സ്പീക്കറോട് ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: On his part, Mr Fadnavis got up and tendered an apology to the House, and requested the Speaker Haribhau Bagade to initiate stringent action against the people responsible and punish them by Monday evening if possible.

Keywords: National, Devendra Fadnavis, Apology


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?