മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തനം നിശ്ചലം
ഗാന്ധിനഗര്‍:(www.kvartha.com 27/02/2018) മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫിസിക്കല്‍ മെഡിസിന്‍ റിഹാബിലിറ്റേഷന്‍ (പിഎംആര്‍) പ്രവര്‍ത്തനം നിശ്ചലം. കൃത്രിമ ഉപകരണം നിര്‍മിക്കുന്നതിനുള്ള മെറ്റീരിയലുകളുടെ അഭാവം രോഗികള്‍ക്ക് ഉപകരണം നല്‍കുവാന്‍ സാധിക്കുന്നില്ല. ആവശ്യത്തിനു ജീവനക്കാരില്ലാത്തതാണു ആറുമാസമായി പിഎംആറിന്റെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണം. അപകടങ്ങളില്‍പ്പെട്ടു കൈകാലുകള്‍ നഷ്ടപ്പെടുന്നവര്‍, സ്‌ട്രോക്ക് മൂലമോ, അപകടം മൂലമോ കൈകാലുകള്‍ക്ക് തളര്‍ച്ച സംഭവിച്ചവര്‍, കൃത്രിമ ഉപകരണം സ്ഥാപിച്ചു പൂര്‍വസ്ഥിതിയില്‍ കൊണ്ടുവരുന്ന ചികിത്സ, കാന്‍സര്‍ രോഗികള്‍ക്കും, നടുവേദനയുള്ളവര്‍ക്കും വേണ്ടിയുള്ള ബെല്‍റ്റ് എന്നിവയാണു കോട്ടയം മെഡിക്കല്‍ കോളജിലെ പിഎംആറില്‍ നിര്‍മിക്കുന്ന കൃത്രിമ ഉപകരണങ്ങള്‍.
അഞ്ചു വര്‍ഷം പിന്നിട്ടിരിക്കുകയാണു കൃത്രിമ കൈ നിര്‍മാണത്തിനുള്ള മെറ്റീരിയലുകള്‍ ലഭിച്ചിട്ട്. ഇവിടെനിന്നും കൃത്രിമ കൈ ലഭിക്കുവാന്‍ പേരു രജിസ്റ്റര്‍ ചെയ്തിരുന്ന പലരും സ്വകാര്യ സ്ഥാപനത്തില്‍ നിന്നും വലിയ വില കൊടുത്തു വാങ്ങുകയാണ്. കൃത്രിമ കൈ നിര്‍മാണം മുടങ്ങിയിരുന്നപ്പോഴും കൃത്രിമ കാലുകളുടേയും ബെല്‍റ്റുകളുടേയും നിര്‍മ്മാണം നടന്നിരുന്നു. ആറു മാസമായി ഇതിന്റെയും നിര്‍മാണം നിലച്ചു.
തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് ജീവനക്കാര്‍ ഇല്ലാത്തതാണു നിര്‍മാണം നിലയ്ക്കാന്‍ ഇടയാക്കിയത്. അക്കൗണ്ട് കം, പര്‍ച്ചേസിംഗ് ഓഫീസര്‍, ദൈനംദിന ഓഫീസ് പ്രവര്‍ത്തനത്തിനുള്ള ക്ലാര്‍ക്ക് എന്നിവരുടെ പോസ്റ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. നിലവിലുണ്ടായിരുന്ന ജീവനക്കാരി ഒരാഴ്ചയില്‍ രണ്ടു ഓഫീസുകളില്‍ (മൂന്നു ദിവസം വീതം) ക്ലാര്‍ക്ക് ജോലി ചെയ്യേണ്ടിവരുന്നു. ഉപകരണം വേണ്ടിവരുന്ന രോഗികളുടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ പോലും ജീവനക്കാരുടെ അഭാവംമൂലം സാധിക്കുന്നില്ല, ജീവനക്കാരെ നിയമിച്ച് നിര്‍ദ്ദനരായ രോഗികള്‍ക്ക് ആവശ്യമായ കൃത്രിമ ഉപകരണം ലഭിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുവാന്‍ അധികൃതര്‍ തയാറാകണമെന്നാണ് ആവശ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kerala, Medical College, Hospital, Kottayam medical college PMR center closed

Powered by Info News For You

Comments
Post a Comment