ഇന്ത്യയ്ക്കു വേണ്ട സാങ്കേതികവിദ്യയില്‍ കേരളം വഴികാട്ടി: ഗൂഗിള്‍ ഇന്ത്യ മേധാവി
കോഴിക്കോട്: (www.kvartha.com 07.02.2018) ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്ന സാങ്കേതിക വിദ്യ രൂപപ്പെടുത്തുന്നതില്‍ കേരളമാണ് വഴികാട്ടുന്നതെന്ന് ഗൂഗിള്‍ ഇന്ത്യ, ദക്ഷിണ പൂര്‍വ്വേഷ്യ വൈസ് പ്രസിഡന്റ് രാജന് ആനന്ദന് പറഞ്ഞു. യുഎല്‍ സൈബര്‍ പാര്‍ക്കില്‍ കേരളത്തിലെ ആദ്യ മൊബൈല്‍ സാങ്കേതിക വിദ്യ ഇന്‍ക്യുബേറ്ററായ മൊബൈല്‍ ടെന്‍ എക്സ് ഹബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, High Court, Complaint, Politics,
ഇന്ത്യയിലെ സാധാരണക്കാര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സാങ്കേതിക വിദ്യയാണ് രാജ്യത്തിനാവശ്യം. തെങ്ങുകയറാനും മാലിന്യക്കുഴല്‍ വൃത്തിയാക്കാനുമുള്ള റോബോട്ടുകള്‍ കേരളത്തിലാണ് വികസിപ്പിക്കുന്നത്. ഇത് രാജ്യത്തിനുതന്നെ വഴികാട്ടിയാണെന്ന് രാജന് ആനന്ദന് പറഞ്ഞു. സോഫ്റ്റ്വെയര് വികസിപ്പിക്കുന്ന സമൂഹം ശ്രദ്ധിക്കേണ്ടത് ആഗോളതലത്തിലുള്ള പ്രശ്നപരിഹാരത്തേക്കാള്‍ കൂടുതലായി ഇന്ത്യയിലെ പ്രശ്നങ്ങളിലാണെന്ന് അദ്ദേഹം പറഞ്ഞു. മൊബൈല്‍ ആപ്പുകളുടെ ഗുണമേന്മ വര്‍ധിപ്പിക്കാനുള്ള പരിശീലനം, വികസനം എന്നീ സേവനങ്ങള്‍ പ്രദാനം ചെയ്യുന്നതാണ് മൊബൈല്‍ ടെണ് എക്സ് ഹബ്ബ്.
ആദ്യ കാലങ്ങളില്‍ ഉല്ലാസയാത്രയ്ക്ക് കേരളത്തിലേക്കെത്തിക്കൊണ്ടിരുന്ന താന്‍ കഴിഞ്ഞ നാലു വര്‍ഷമായി വാണിജ്യപരമായ കാര്യങ്ങള്‍ക്കാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏഴു വയസുകാരന് റോബോട്ടുണ്ടാക്കുന്ന അത്ഭുതം നടക്കുന്ന സ്ഥലമാണ് കേരളം.
മൊബൈല്‍ ആപ്പുകളുടെ ഗുണമേന്മയാണ് ഏറെ ശ്രദ്ധിക്കേണ്ട വിഷയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മൊബൈല്‍ ടെന്‍ എക്സ് പോലുള്ള സംരംഭങ്ങള്‍ ഈ പ്രശ്നത്തിന്റെ പരിഹാരമാണ്. ആഗോള സാങ്കേതിക വിദ്യ കേരളത്തിലേക്കെത്തിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2020 ആകുമ്പോഴേക്കും 60 കോടി ജനങ്ങള്‍ ഇന്റര്‍നെറ്റുമായി ബന്ധിതരാകും. ഇത് വളരെ വലിയ സാധ്യതയാണ് തുറന്നു തരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിന്ന് അഞ്ച് ലക്ഷം രൂപയില്‍ താഴെയുള്ള ആപ്പുകള്‍ ടെന്‍ഡറില്ലാതെ വാങ്ങാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ വീഡിയോ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.. കാലതാമസം ഒഴിവാക്കാനും സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനുംഇതു വഴി സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരളത്തിലെ ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ ഉപഭോഗത്തെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്ന് സംസ്ഥാന ഐടി സെക്രട്ടറി എം ശിവശങ്കര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ ഈ പഠനം നടത്തണമെന്ന് ചടങ്ങില്‍ പങ്കെടുത്ത പ്രസിഡന്റ് ഡോ. സുഭോ റേയോട് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. കേരള സര്‍ക്കാര്‍ തുടങ്ങാന്‍ പോകുന്ന കെ ഫോണ്‍, പൊതു വൈഫൈ എന്നീ പദ്ധതികള്‍ക്ക് ഈ പഠനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മൊബൈല്‍ ഉപയോക്താക്കളുടെ എണ്ണം ഏറെ കൂടുതലാണ്. അതിനാല്‍ തന്നെ ജനങ്ങളുടെ ചെറുതും വലുതുമായ നിരവധി പ്രശ്നങ്ങള്‍ മൊബൈല്‍ സാങ്കേതിക വിദ്യയിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ആഗോളതലത്തിലെ ഡിജിറ്റല്‍ രംഗത്തെ എല്ലാ വിജയഗാഥകളിലും പങ്കാളിയായ രാജന് ആനന്ദന്റെ സാന്നിദ്ധ്യം കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മൊബൈല്‍ ടെണ് എക്സ് ഹബ്ബും സൈബര്പാര്ക്കുമായുള്ള ധാരണാപത്രം ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ അസോസിയേഷന് ഓഫ് ഇന്ത്യ സിഇഒ ജിതന്ദ്ര സിംഗ് മിന്‍ഹാസും ഐടി പാര്‍ക്ക്സ് കേരള സിഇഒ ഋഷികേശ് നായരും കൈമാറി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kollam, High Court, Complaint, Politics,
Powered by Info News For You

Comments
Post a Comment