കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു

കുമ്പള: (www.evisionnews.co)കാറപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ചെറുവത്തൂര്‍ സ്വദേശി മരിച്ചു.  ആരിക്കാടി ദേശീയപാതയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സാരമായി പരിക്കേറ്റ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന  കുട്ടമത്ത്‌ പൊന്‍മാലത്തെ ടി വി രാമകൃഷ്‌ണന്‍ (64) ആണ്‌ മരിച്ചത്‌.ഈ മാസം രണ്ടിന്‌ ആരിക്കാടി ദേശീയപാതയിലാണ്‌ അപകടം ഉണ്ടായത്‌. മംഗ്‌ളൂരുവിലെ ആശുപത്രിയിലേയ്‌ക്ക്‌ കാറില്‍ പോവുകയായിരുന്നു രാമകൃഷ്‌ണന്‍. ഇതിനിടയില്‍ മറ്റൊരു കാറിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക്‌ പരിക്കേറ്റിരുന്നു. വി കണ്ണന്‍ നായരുടെയും ടി വി നാരായണിയുടെയും മകനാണ്‌. ഭാര്യ പി രുക്‌മിണി(ജില്ലാ ബാങ്ക്‌ പടന്ന ശാഖ). മക്കള്‍:രേഷ്‌മ, രോഷ്‌ന. മരുമക്കള്‍:മനോജ്‌ തായിനേരി, സതീശന്‍ വെള്ളൂര്‍. സംസ്‌ക്കാരം ഇന്നു രാവിലെ പൊന്മാലം പൊതു ശ്‌മശാനത്തില്‍ നടന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?