പ്രധാനമന്ത്രി മോഡിയുടെ യുഎ ഇ സന്ദര്‍ശനം; ബുര്‍ജ് ഖലീഫയും ദുബൈ ഫ്രെയിമും ത്രിവര്‍ണമണിഞ്ഞു
ദുബൈ: (www.kvartha.com 10.02.2018) പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയും ലോകത്തിലെ ഏറ്റവും വലിയ പിക്ചര്‍ ഫ്രെയിമായ ദുബൈ ഫ്രെയിമും ത്രിവര്‍ണമണിഞ്ഞു. വെള്ളിയാഴ്ച രാത്രി ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങളിഞ്ഞ ബുര്‍ജ് ഖലീഫയും ദുബൈ ഫ്രെയിമും കണ്ണുകള്‍ക്ക് കുളിര്‍മ്മ പകര്‍ന്നു.
ശനിയാഴ്ച വൈകിട്ടാണ് മോഡി അബൂദാബിയിലെത്തുക. അബൂദാബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മോഡി കൂടിക്കാഴ്ച നടത്തും.
ദുബൈയില്‍ ഞായറാഴ്ച നടക്കുന്ന വേള്‍ഡ് ഗവണ്മെന്റ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് മോഡി എത്തിയിരിക്കുന്നത്. അതിഥി രാജ്യത്തിന്റെ പ്രതിനിധിയായാണ് മോഡി ഇതില്‍ പങ്കെടുക്കുക.
ഞായറാഴ്ച മോഡി ദുബൈ ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി കൂടിക്കാഴ്ച നടത്തും.
SUMMARY: Prime Minister Modi's high-level engagements also include bilateral meetings with top UAE leaders and a keynote address at the World Government Summit in Dubai on Sunday, in which India is the guest country.
Keywords: National, Gulf, UAE, Modi

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )When pictures speak louder than words pic.twitter.com/5JP3EVvte1— IndAmbUAE (@navdeepsuri) February 10, 2018
SUMMARY: Prime Minister Modi's high-level engagements also include bilateral meetings with top UAE leaders and a keynote address at the World Government Summit in Dubai on Sunday, in which India is the guest country.
Keywords: National, Gulf, UAE, Modi
Powered by Info News For You

Comments
Post a Comment