ഷുഹൈബ് വധത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം: സഭ പിരിഞ്ഞു
തിരുവനന്തപുരം (www.evisionnews.co): ഷുഹൈബ് വധത്തില്‍ നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേള തുടങ്ങിയുടന്‍ പ്രതിപക്ഷ ബഹളം വെയ്ക്കുകയായിരുന്നു ഇതേ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. സ്പീക്കര്‍ ഡയസില്‍ എത്തിയ ഉടന്‍ പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങിയിരുന്നു.
ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുളള സമരം ഇനിയും തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു. സ്പീക്കര്‍ക്ക് മുന്നില്‍ ബാനര്‍ നിവര്‍ത്തി പ്രതിഷേധിച്ച പ്രതിപക്ഷത്തെ സ്പീക്കര്‍ രൂക്ഷമായി വിമര്‍ശിച്ചു. ചെയറിന്റെ മുഖം മറച്ചുളള പ്രതിഷേധം മര്യാദയല്ലെന്നും പ്രതിപക്ഷനേതാവ് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഇതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. വിപി സജീന്ദ്രന്‍ എംഎല്‍എ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ചു. കഴിഞ്ഞ ദിവസവും സഭ ആരംഭിച്ച് പത്തു മിനിട്ടകം ബഹളം കാരണം നിര്‍ത്തി വെച്ചിരുന്നു. വീണ്ടും സഭ ചേര്‍ന്നെങ്കിലും നടപടികള്‍ വേഗത്തിലാക്കി പിരിഞ്ഞു.
Powered by Info News For You

Comments
Post a Comment