അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം; ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം, വാതില്‍ക്കല്‍ കരിയില കൂട്ടിയിട്ടു പുകയ്ക്കണം ആദിവാസി യുവാവിനെ മര്‍ദിച്ചുകൊന്ന സംഭവത്തില്‍ എഴുത്തുകാരി കെ ആര്‍ മീരയുടെ പോസ്റ്റ് വൈറലാകുന്നു

തിരുവനന്തപുരം: (www.kvartha.com 23.02.2018) അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം; ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം, വാതില്‍ക്കല്‍ കരിയില കൂട്ടിയിട്ടു പുകയ്ക്കണം അഗളിയില്‍ മോഷ്ടാവെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധം ഉയരുന്നതിനിടെ വിഖ്യാത എഴുത്തുകാരി കെ ആര്‍ മീരയുടെ ഫേസ് ബുക്ക് പോസ്റ്റ് പ്രകമ്പനം സൃഷ്ടിക്കുന്നു.

കവിതയായി ആദിവാസിയുടെ മുഴുവന്‍ നോവും നിസ്സഹായതയും തൊട്ടറിഞ്ഞു നിറയുന്ന പോസ്റ്റ് വൈറലാവുകയാണ്.

K R Meera's Post on tribal Murder iട viral, Thiruvananthapuram, News, Facebook, Post, Social Network, Allegation, Kerala

പൂര്‍ണരൂപം:

അടുത്ത തവണ പുറപ്പെടുമ്പോള്‍ കൂടുതല്‍ പേരെ കൂട്ടണം.

ചെണ്ട കൊട്ടിയും പടക്കം പൊട്ടിച്ചും ഗുഹ വളഞ്ഞ് വിരട്ടണം.

വാതില്‍ക്കല്‍ കരിയില കൂട്ടിയിട്ടു പുകയ്ക്കണം.

പേടിച്ചരണ്ട് പുറത്തു ചാടുമ്പോള്‍ കെണി വച്ചു പിടിക്കണം.

തല കീഴായ് കെട്ടിത്തൂക്കണം.

വലിയ ചെമ്പില്‍ വെള്ളം നിറയ്ക്കണം.

അടിയില്‍ തീ കൂട്ടണം.

ആ ചാക്കിലെ അരിയും മല്ലിപ്പൊടിയുമിട്ടു തിളപ്പിക്കണം.

ആ കെട്ടിലെ ബീഡി വലിച്ച് കാത്തിരിക്കണം.

എല്ലും തോലും കളയുമ്പോള്‍ ബാക്കിയാകുന്ന ഒരു പിടി

വേവു പാകമാകുമ്പോള്‍

ആക്രാന്തവും വാക്കുതര്‍ക്കവുമില്ലാതെ

ഒരുമയോടെ പങ്കിട്ടു തിന്നണം.

നിങ്ങളെന്താണിങ്ങനെ എന്നു നിത്യമായി പകച്ച

പളുങ്കു കണ്ണുകള്‍ എനിക്ക്.

വാക്കുകള്‍ വറ്റിപ്പോയ ചുവന്ന നാവു നിനക്ക്.

കരിഞ്ഞ പാമ്പു പോലെ കറുത്തുണങ്ങിയ കുടല്‍ ലവന്.

ആരും കോര്‍ത്തുപിടിച്ചിട്ടില്ലാത്ത വിരലുകള്‍ ഇവന്.

ആരും തലോടിയിട്ടില്ലാത്ത പാദങ്ങള്‍ മറ്റവന്.

ചങ്കു പണ്ടേ ദ്രവിച്ചുപോയി.

ശ്വാസകോശങ്ങള്‍ അലുത്തുപോയി.

പക്ഷേ, പേടിച്ചു പേടിച്ചു പേടിച്ചു മെഴുമെഴുത്തു പോയ

വെളു വെളുത്ത തലച്ചോര്‍ സ്വയമ്പനാണ്.

ഉപ്പും മുളകും ചേര്‍ക്കേണ്ടതില്ല.

ഇത്തരം ഇറച്ചിക്ക് അല്ലെങ്കിലേ ഉവര്‍പ്പാണ്.

കാടിന്റെയും കണ്ണീരിന്റെയും എരിവുള്ള കവര്‍പ്പ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: K R Meera's Post on tribal Murder iട viral, Thiruvananthapuram, News, Facebook, Post, Social Network, Allegation, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?